Connect with us

അപകീര്‍ത്തിപ്പെടുത്തി; രജ്ഞിനി ഹരിദാസിനെതിരെ പരാതി നല്‍കി തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പന്‍

News

അപകീര്‍ത്തിപ്പെടുത്തി; രജ്ഞിനി ഹരിദാസിനെതിരെ പരാതി നല്‍കി തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പന്‍

അപകീര്‍ത്തിപ്പെടുത്തി; രജ്ഞിനി ഹരിദാസിനെതിരെ പരാതി നല്‍കി തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പന്‍

അവതാരിക രജ്ഞിനി ഹരിദാസിനെതിരെ പരാതി നല്‍കി തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പന്‍. അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് പരാതി നൽകിയത്

രഞ്ജിനി ഹരിദാസിനും അഭിനേതാവായ അക്ഷയ് രാധാകൃഷ്ണനും എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. നായകളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവത്തില്‍ രഞ്ജിനി ഹരിദാസ് പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് പരാതി. രഞ്ജിനിയുടെ നേതൃത്വത്തില്‍ മൃഗസ്‌നേഹികള്‍ തൃക്കാക്കര നഗരസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു.

വിഷയത്തിലേക്ക് അനാവശ്യമായി വലിച്ചിഴക്കുന്നുവെന്നാരോപിച്ചാണ് അജിതാ തങ്കപ്പന്റെ പരാതി. തന്റെ ചിത്രം അടക്കം ഉപയോഗിച്ച് സഭ്യമല്ലാത്ത ഭാഷയില്‍ പ്രചാരണം നടത്തുകയാണെന്നും പലരുടേയും കമന്റുകള്‍ മ്ലേച്ഛമാണെന്നും തൃക്കാക്കര എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്ററുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭാ യാര്‍ഡില്‍ 30 നായ്ക്കളുടെ ജഡം കണ്ടെത്തിയിരുന്നു. സംഭവത്തില്‍ തൃക്കാക്കര നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ പ്രതി ചേര്‍ത്തു.
ഇന്‍ഫോ പാര്‍ക്ക് പോലീസാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജികുമാറിനെ പ്രതിചേര്‍ത്തത്.

Continue Reading
You may also like...

More in News

Trending

Recent

To Top