
Malayalam
സൂര്യയുടെ പിറന്നാളിന് ആരാധകരുടെ ട്രിബ്യൂട്ട്; ചെങ്കല്‍ചൂളയിലെ ആരാധകര്‍ക്ക് മറുപടിയുമായി താരം, വൈറലായി വീഡിയോ
സൂര്യയുടെ പിറന്നാളിന് ആരാധകരുടെ ട്രിബ്യൂട്ട്; ചെങ്കല്‍ചൂളയിലെ ആരാധകര്‍ക്ക് മറുപടിയുമായി താരം, വൈറലായി വീഡിയോ

ഏറെ ആരാധകരുള്ള താരമാണ് സൂര്യ. കഴിഞ്ഞ ദിവസമാണ് താരം തന്റെ പിറന്നാള്‍ ആരംഭിച്ചത്. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ തിരുവനന്തപുരത്തെ ചെങ്കല്‍ചൂളയില്‍ നിന്നുള്ള താരത്തിന്റെ ആരാധകര്‍ ഒരുക്കിയ ട്രിബ്യുട്ട് ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ സൂര്യ ട്വിറ്ററിലൂടെ വീഡിയോയ്ക്ക് മറുപടി നല്‍കിയിരിക്കുകയാണ്.
തനിക്ക് വീഡിയോ ഇഷ്ടമായെന്നാണ് സൂര്യ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. താരത്തിന്റെ മറുപടിയും സമൂഹ മാധ്യമംങ്ങളില്‍ വലിയ ഹിറ്റാണ്. സൂര്യയുടെ സൂപ്പര്‍ഹിറ്റ് ആയ അയന് എന്ന സൂര്യയുടെ സിനിമയിലെ ഗാനമാണ് ചെങ്കല്‍ചൂളയിലെ ആരാധകര്‍ പുനര്‍സൃഷ്ടിച്ചത്.
മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സൂര്യയെ നായകനാക്കി കെ.വി. ആനന്ദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു അയന്. 2009ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ തിരക്കഥയും കെ.വി. ആനന്ദ് ആയിരുന്നു.
സൂര്യയ്ക്കൊപ്പം തമന്ന, പ്രഭു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചത്. ഹാരിസ് ജയരാജ് ഒരുക്കിയ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...