
Malayalam
ആരാധകരെ നിരാശയിലാഴ്ത്തി ആ വാര്‍ത്ത പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി; കമന്റുകളുമായി ആരാധകരും!
ആരാധകരെ നിരാശയിലാഴ്ത്തി ആ വാര്‍ത്ത പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി; കമന്റുകളുമായി ആരാധകരും!

മായനദി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഐശ്വര്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളതും.
ഇപ്പോഴിതാ ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുന്ന വാര്‍ത്ത പങ്കപവെച്ചിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ നിന്നും ബ്രേക്ക് എടുത്ത് നടി ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. നിക്കി ബനാസ് എന്ന എഴുത്തുകാരിയുടെ വാക്കുകള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്.
‘സമൂഹമാധ്യമത്തില്‍ നിന്നും ഒരു അവധി എടുക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കാണാം’ എന്നാണ് ഐശ്വര്യ കുറിച്ചത്. നിമിഷ നേരം കൊണ്ടു തന്നെ പോസ്റ്റ് വൈറലാകുകയും ചെയ്തു. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
അതേസമയം, ജഗമേ തന്തിരമാണ് അവസാനമായി റിലീസ് ചെയ്ത ഐശ്വര്യ ലക്ഷ്മിയുടെ ചിത്രം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ധനുഷായിരുന്നു നായകന്. അവര്‍ക്ക് പുറമെ ചിത്രത്തില്‍ ജോജു ജോര്‍ജ്, ജെയ്മസ് കോസ്മോ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. കൊവിഡ് വ്യാപനത്താല്‍ ചിത്രം നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തത്.
റിലീസിന് ശേഷം മികച്ച പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്. കാണെക്കാണെ, അര്‍ച്ചന 31, കുമാരി എന്നീ ചിത്രങ്ങളാണ് ഐശ്വര്യയുടേതായി റിലീസ് ചെയ്യാനിരിക്കുന്നത്. കാണെക്കാണെയുടെ ചിത്രീകരണം കൊവിഡ് രണ്ടാം തരംഗത്തിന് മുമ്പെ പൂര്‍ത്തിയായിരുന്നു. ബാക്കി രണ്ട് ചിത്രങ്ങളുടെയും ചിത്രീകരണം പൂര്‍ത്തിയാവാന്‍ ബാക്കിയുണ്ട്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...