മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് “ഈ പറക്കും തളിക”. ഇന്നും മിനിസ്ക്രീനിൽ വരുമ്പോൾ കുടുംബപ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്ക സിനിമ എന്നുപറഞ്ഞാലും അതിശയോക്തിയില്ല. ചിരിപ്പിച്ച് കൊല്ലുന്ന താരങ്ങളുടെ കൊണ്ടറുകളൊക്കെ ഇന്നും മലയാളികളുടെ നിത്യജീവിത്തിൽ കടന്നുവരാറുള്ളതാണ്.
ദിലീപും ഹരിശ്രീ അശോകനും കൊച്ചിൻ ഹനീഫയും ചേർന്ന് തീർത്ത കൌണ്ടർ കൊട്ടാരമൊക്കെ എക്കാലവും നിറശോഭയോടെ നിൽക്കുന്നതാണ്. നിത്യാ ദാസായിരുന്നു സിനിമയിലെ നായിക. ഒടുവിൽ ഉണ്ണിക്കൃഷ്ണനും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
താഹ സംവിധാനം ചെയ്ത ഈ ചിത്രത്തിന് പകരം വെക്കാനുതകുന്ന മറ്റൊരു മലയാള ചിത്രം വന്നോ എന്നത് സംശയമുള്ള കാര്യമാണ്. ഗോവിന്ദ്, മഹേഷ് മിത്ര എന്നിവരാണ് ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരുന്നത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് വി.ആർ. ഗോപാലകൃഷ്ണൻ ആണ്.
ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം, അത് സത്യമാണെങ്കിൽ ഈ പറക്കും തളികയ്ക്ക് രണ്ടാം ഭാഗം അണിയറയിൽ പേപ്പറുകളിൽ ഒരുങ്ങുകയാണ്. ഷൈൻ ടോം ചാക്കോയും സൈജു കുറുപ്പും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
താഹ തന്നെ ചിത്രം സംവിധാനം ചെയ്യുമെന്നും ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ചിത്രത്തിൽ താമരാക്ഷൻ പിള്ള ബസ് തന്നെയാകും പ്രധാന ആകർഷണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
നടന്മാരോ സംവിധായകരോ ഇക്കാര്യത്തിലുള്ള യാതൊരു വിധ സൂചനകളും ഇതുവരെ പുറത്ത് വിട്ടിട്ടില്ല എന്ന കാരണത്താൽ സിനിമാപ്രേമികൾ ഈ റിപ്പോർട്ടിനെ കണ്ണും പൂട്ടി വിശ്വസിക്കാൻ തയ്യാറായിട്ടില്ല. രണ്ടാം ഭാഗത്തിലുള്ളത് മുൻഭാഗത്തിൽ അഭിനയിച്ച താരങ്ങളല്ല എന്നതിനാൽ സിനിമ എങ്ങനെ വിജയം കൈവരിക്കുമെന്ന സംശയത്തിലാണ് സിനിമാപ്രേമികളും. ഹരിശ്രീ അശോകൻ ചിത്രത്തിൽ അതിഥി വേഷത്തിലുണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...