“മോശം മത്സരാര്‍ത്ഥി, മുന്കോപി” പേരുകൾ അനവധിയായിരുന്നു , എന്നാലിപ്പോൾ തള്ളിപ്പറഞ്ഞവര്‍ പോലും കൈയ്യടിച്ചു; ഇത് പൊരുതി നേടിയ വിജയം ; ബിഗ് ബോസ് സീസൺ ത്രീ വിന്നറായി ആരാധക ഹൃദയങ്ങളിൽ സായി വിഷ്ണു !
“മോശം മത്സരാര്‍ത്ഥി, മുന്കോപി” പേരുകൾ അനവധിയായിരുന്നു , എന്നാലിപ്പോൾ തള്ളിപ്പറഞ്ഞവര്‍ പോലും കൈയ്യടിച്ചു; ഇത് പൊരുതി നേടിയ വിജയം ; ബിഗ് ബോസ് സീസൺ ത്രീ വിന്നറായി ആരാധക ഹൃദയങ്ങളിൽ സായി വിഷ്ണു !
“മോശം മത്സരാര്‍ത്ഥി, മുന്കോപി” പേരുകൾ അനവധിയായിരുന്നു , എന്നാലിപ്പോൾ തള്ളിപ്പറഞ്ഞവര്‍ പോലും കൈയ്യടിച്ചു; ഇത് പൊരുതി നേടിയ വിജയം ; ബിഗ് ബോസ് സീസൺ ത്രീ വിന്നറായി ആരാധക ഹൃദയങ്ങളിൽ സായി വിഷ്ണു !
ബിഗ് ബോസ് സീസണ് 3യ്ക്ക് വളരെ മികച്ച അവസാനമാണ് ഉണ്ടായിരിക്കുന്നത് . തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയായിരുന്നു ഷോ പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നത്. ഫിനാലെ നടത്തുമെന്ന ഉറപ്പോടെയായിരുന്നു അണിയറപ്രവര്‍ത്തകര്‍ താല്‍ക്കാലികമായി ഷോ നിര്‍ത്തിയത്. വോട്ടിംഗിലൂടെ വിജയിയെ തീരുമാനിക്കാനുള്ള അവസരവും പ്രേക്ഷകര്‍ക്ക് ലഭിച്ചിരുന്നു. ശനിയാഴ്ചയായിരുന്നു ഫിനാലെ എപ്പിസോഡ് ചിത്രീകരിച്ചത്.
ഫിനാലെ വിശേഷങ്ങള്‍ പങ്കിട്ട് താരങ്ങളെല്ലാം എത്തിയിരുന്നു. മണിക്കുട്ടന്, സായ് വിഷ്ണു, ഡിംപല്‍ ബാല്‍, റംസാന്, അനൂപ് കൃഷ്ണന് ഇങ്ങനെയാണ് വിജയികളുടെ സ്ഥാനങ്ങളെന്നുള്ള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സായ് വിഷ്ണുവിന്റെ വിജയത്തില്‍ സന്തോഷം അറിയിച്ചെത്തിയിരിക്കുകയാണ് ആരാധകര്‍.
ബിഗ് ബോസ് സീസണ് 3ല്‍ എത്തിയതോടെയാണ് സായിയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസ്സിലാക്കിയത്. ബിഗ് ബോസിലെത്തിയതിന് ശേഷമായിരുന്നു അവതാരകനായ സായിയുടെ വീഡിയോകളെല്ലാം വൈറലായി മാറിയതും. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്നതിനെക്കുറിച്ചും, ജീവിതത്തിലെ വലിയ സ്വപ്നങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് വാചാലനായിരുന്നു സായ് വിഷ്ണു.
തുടക്കത്തില്‍ വിമര്‍ശിച്ചവര്‍ പോലും പിന്നീട് സായിക്കായി വാദിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. വികാരവിക്ഷോഭിതനാവാറുള്ള താരം സ്വയം നിയന്ത്രണത്തിലാവുകയായിരുന്നു. ഷോയിലെത്തിയതോടെ സായിയുടെ ക്യാരക്ടറിലും മാറ്റം വന്നിരുന്നു. വോട്ടിംഗില്‍ ഏറെ മുന്നിലായിരുന്നു സായ്. മണിക്കുട്ടനും സായിയും തമ്മിലാണ് യഥാര്‍ത്ഥ മത്സരമെന്നായിരുന്നു വോട്ടിംഗ് സമയത്ത് ആരാധകര്‍ പറഞ്ഞത്.
ഫസ്റ്റ് റണ്ണര്‍ അപായത് സായിയാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഞങ്ങളുടെ മനസ്സിലെ വിജയി സായി തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. ആഗ്രഹം പോലെ തന്നെ ഒരുദിവസം സായ്ക്ക് ഓസ്കാര്‍ ലഭിക്കുമെന്നായിരുന്നു ആരാധകന്റെ കമന്റ്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ സായിയോടുള്ള സ്നേഹം അറിയിച്ചെത്തിയിരിക്കുകയാണ് ആരാധകര്‍.
അനുകൂല സാഹചര്യങ്ങളില്‍ നിന്ന് ഒരാള്‍ നേടുന്ന വിജയം മധുരമുള്ള ഒന്നാണ്. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നേടുന്ന വിജയമാണ് ചരിത്രത്തില്‍ ഇടം പിടിക്കുന്നത്. സായി ശരിക്കും ഹീറോയാണ്. സായിയെക്കുറിച്ചോര്ത്ത് അഭിമാനം തോന്നുന്നു. സായിക്ക് ഒന്നാം സ്ഥാനത്തിന് അര്‍ഹതയുണ്ടായിരുന്നു, തുടങ്ങിയ കമന്റുകളുമായും ആരാധകരെത്തിയിട്ടുണ്ട്.
വലിയ താരങ്ങൾക്കൊപ്പം മത്സരിക്കാൻ കുറച്ചു സ്വപ്നങ്ങൾ മാത്രം സമ്പാദ്യമാക്കിയ,അധികം ആരും അറിയാത്ത ഒരു സാധാരണക്കാരനും ബിഗ് ബോസ് ഹൗസിൽ എത്തി. അവൻറെ സ്വപ്നങ്ങൾ നമ്മോട് പങ്കിട്ടു.ആ സ്വപ്നങ്ങളെ നമ്മൾ നെഞ്ചോടു ചേർത്തു. തുടക്കത്തിൽ ഒരു വീക് കണ്ടെസ്റ്റൻറ് എന്നും മുൻകോപി എന്നും പേരു കേട്ടു, ഒരുപാട് പേർ അവനെ തള്ളി പറഞ്ഞു.
പിന്നീട് വലിയ ഒരു മാറ്റത്തിലൂടെ കാണികളെ അമ്പരപ്പിച്ചു മുന്നോട്ട് കുതിച്ചു, ശത്രുക്കളെ കൊണ്ട് പോലും ആരാധിപ്പിക്കാൻ കഴിഞ്ഞ ഒരു വലിയ മാറ്റം. തുടക്കത്തിൽ ആരും മുഖവിലക്കെടുക്കാതിരുന്ന അയാൾ പിന്നീട് ജനങ്ങളുടെ ഫൈനൽ ഫൈവ് ലിസ്റ്റിൽ സ്ഥാനം പിടിച്ചു. ആരാധിക്കാനും അവൻറെ സ്വപ്നങ്ങളെ സ്വന്തമായി കാണാനും ലക്ഷക്കണക്കിന് ആരാധകരെ ഉണ്ടാക്കി.
ഇന്നിതാ അവൻ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ റണ്ണർ അപ്പ് ആയിരിക്കുന്നു. മത്സരത്തിൽ രണ്ടാമതെങ്കിലും ഞങ്ങളുടെ മനസ്സിൽ നിനക്ക് ഒന്നാം സ്ഥാനം തന്നെയാണ്. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ. നിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാവട്ടെ. എന്നും നിന്റെ കൂടെ ഞങ്ങളുണ്ടാവുമെന്നുള്ള കുറിപ്പും ഫാൻസ് ഗ്രൂപ്പിലുണ്ട്.
മോഹന്‍ലാലിനൊപ്പം ബറോസില്‍ സായ് വിഷ്ണുവും അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഫിനാലെയ്ക്കായി താരങ്ങളെത്തിയപ്പോള്‍ സായിയെക്കുറിച്ചായിരുന്നു ആരാധകരുടെ ചോദ്യം. പുത്തന്‍ മേക്കോവറിലായിരുന്നു സായി എത്തിയത്. മോഹന്‍ലാലിന്റെ ബറോസില്‍ പ്രധാനമായ വേഷമാണ് താരത്തിനുള്ളതെന്നും പുത്തന്‍ ലുക്കിന് പിന്നിലെ കാരണം അതാണെന്നും ആരാധകർ പറയുന്നുണ്ട്.
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...