
Social Media
നിങ്ങൾ രണ്ടും പേരും കൂടി എന്നെ ഞെരിക്കുകയാണോ? കുഞ്ഞുനിലയുടെ ടെൻഷൻ പങ്കുവച്ച് പേളി
നിങ്ങൾ രണ്ടും പേരും കൂടി എന്നെ ഞെരിക്കുകയാണോ? കുഞ്ഞുനിലയുടെ ടെൻഷൻ പങ്കുവച്ച് പേളി

അടുത്തിടെയായിരുന്നു പേളി മാണിയുടെ സഹോദരി റേച്ചൽ മാണിയുടെ വിവാഹം. ഫൊട്ടോഗ്രാഫറായ റൂബെന് ബിജി തോമസാണ് റേച്ചലിനെ വിവാഹം ചെയ്തത്. ഫാഷൻ ഡിസൈനറായ റേച്ചലിന്റെ വിവാഹദിന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹ ദിനത്തിലെ കൂടുതൽ ചിത്രങ്ങൾ പേളി പങ്കുവെക്കുകയാണ് ഇപ്പോൾ.
ജീവിത പങ്കാളി ശ്രീനിഷ് അരവിന്ദിനും പിതാവ് മാണി പോളിനുമൊപ്പമുള്ള ചിത്രങ്ങൾ പേളി പങ്കുവച്ചിട്ടുണ്ട്. മകൾ നിലയെ എടുത്ത് നിൽക്കുന്ന ശ്രീനിഷിന്റെ നെറ്റിയിൽ മാണി പോൾ ഉമ്മ വയ്ക്കുന്ന ചിത്രമാണ് ഇതിലൊന്ന്.
രസകരമായ ഒരു അടിക്കുറിപ്പും ഈ ചിത്രത്തിനൊപ്പം പേളി നൽകിയിരിക്കുന്നു. ‘എന്റെ ജീവിതത്തിലെ ഹീറോസ്,’ എന്നാണ് അടിക്കുറിപ്പിൽ പേളി പറയുന്നത്. ഒപ്പം ചിത്രത്തിൽ ശ്രീനിഷിനും മാണി പോളിനുമിടയിൽ പെട്ട മകൾ നില മനസ്സിൽ കരുതുന്നത് എന്താവും എന്നും പേളി പറയുന്നു.
“നോക്കൂ, നിങ്ങൾ രണ്ടും എന്നെ ഞെരിക്കുകയാണ് എന്ന് നിലയുടെ മൈൻഡ് വോയ്സ്” എന്ന് പേളി കുറിക്കുന്നു. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്
സഹോദരിയുടെ വിവാഹത്തെക്കുറിച്ച് പേളി എഴുതിയ കുറിപ്പ് നേരത്തെ ശ്രദ്ധ നേടിയിരുന്നു. സ്വർഗ്ഗത്തിൽ വച്ച് കൂട്ടിയിണക്കിയ ജോഡികൾ എന്നായിരുന്നു സഹോദരിയെയും വരനെയും പേളി അന്ന് വിശേഷിപ്പിച്ചത്.
“ഒരു പുതിയ, മനോഹരമായ അധ്യായം ഇവിടെ ആരംഭിക്കുന്നു. സ്വർഗ്ഗത്തിൽ വച്ച് കൂട്ടിയിണക്കിയ ജോഡികൾ. എന്റെ പ്രിയ സഹോദരി റേച്ചൽ മാണി ഇപ്പോൾ മിസിസ് റൂബെൻ ബിജി ആയിരിക്കുന്നു. നിങ്ങളുടെ രണ്ടുപേരുടെ കണ്ണുകളിലും ഞാൻ കണ്ട തിളക്കം എന്നെന്നേക്കുമായി നിലനിൽക്കട്ടെ. നിങ്ങളുടെ ബന്ധം സ്നേഹത്തിലും വിവേകത്തിലും ഐക്യത്തിലും വളരട്ടെ. രണ്ടുപേർക്കും ജീവിതകാലം മുഴുവൻ സന്തോഷം നേരുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഞാനും ശ്രീനിയും എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കും, ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ,” പേളി കുറിക്കുന്നു.
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...