വിജയ് തന്നെ മൊത്തത്തില്‍ ഒന്ന് നോക്കി, എന്നിട്ട് അകത്തേക്ക് കയറിപോയി, പുളളിക്ക് തന്റെ കൂടെ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് നടന് ഷിജു

ദളപതി വിജയ് തനിക്ക് ഒപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞതായി നടന് ഷിജു. താന്‍ വിജയ്ക്കൊപ്പം ഒരു പടം ചെയ്യേണ്ടതായിരുന്നു. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നു, എന്നാല്‍ അത് നടന്നില്ല എന്ന് താരം പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ നല്കിയ അഭിമുഖത്തിലാണ് നടന് പ്രതികരിച്ചത്.
വിജയ്ക്കൊപ്പം ഒരു പടം ചെയ്യേണ്ടതായിരുന്നു. എന്നാല്‍ അത് മിസായി. മിസായെന്ന് പറയുന്നത് ശരിയല്ല. വിജയ് അതില്‍ നെഗറ്റീവ് ഷേഡുളള കഥാപാത്രമാണ്. വിജയ്ക്ക് തന്നെ കാണണമെന്ന് പറഞ്ഞു, താന്‍ അവരുടെ ഓഫീസില്‍ പോയി. ശെല്‍വ ഡയറക്ട് ചെയ്ത പടമാണത്. വിജയ് കേറി വരുന്ന സമയമാണ് അന്ന്.
കാതലുക്കു മര്യാദ ഒക്കെ ഹിറ്റായ ശേഷം വന്ന ചിത്രം. അങ്ങനെ വിജയ് വന്നു, താന്‍ വിജയെ കണ്ടു. വിജയ് തന്നെ മൊത്തത്തില്‍ ഒന്ന് നോക്കി, എന്നിട്ട് അകത്തേക്ക് കയറിപോയി. പുളളിക്ക് തന്റെ കൂടെ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. അത് പുളളിയുടെ ഒരു ബിസിനസായിട്ടാണ് തനിക്ക് തോന്നിയത്. കാരണം പുളളി അത്രയ്ക്കും ശ്രദ്ധിച്ചിട്ടാണ് അഭിനയിക്കുന്നത്.
ആ ഫിഗറിനൊപ്പം താന്‍ ചെയ്താല്‍ അത് മൊത്തത്തില്‍ നെഗറ്റീവായി പോകും. അപ്പോള്‍ നമ്മള് വിചാരിക്കുന്ന പോലെ കഥ പോയി കൊളളണമെന്നില്ല എന്ന് വിജയ് പറഞ്ഞു. അത് പുളളിയുടെ ഒരു ശ്രദ്ധയാണ്. അതിനെ താന്‍ പ്രശംസിക്കുന്നു. അങ്ങനെയൊക്കെ ശ്രദ്ധിച്ചത് കൊണ്ടാണ് പുളളി ഇപ്പോഴും സൂപ്പര്‍സ്റ്റാറായിട്ട് നില്‍ക്കുന്നത് എന്ന് ഷിജു പറയുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...