
Malayalam
കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു
കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു

കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ച് പുതിയ ചിത്രം ഒരുങ്ങുന്നു. ഇരുവരും ഒന്നിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ഇക്കാര്യം അറിയിച്ചത്. ജയസൂര്യയ്ക്കും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
അണിയറയിൽ മാജിക്കും തമാശയും ഒരുങ്ങുകയാണ്. കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുന്നതായിരിക്കുമെന്നാണ് ചാക്കോച്ചൻ ഫേസ്ബുക്കിൽ കുറിച്ചത്. ഇരുവരും ഒരുമിച്ചുള്ളത് ഹിറ്റു സിനിമകളായതിനാൽ ആരാധകർ ആവേശത്തിലാണ്.
സ്വപ്നക്കൂടാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം. പിന്നീട് ഗുലുമാൽ, 101 വെഡ്ഡിംഗ്, കിലുക്കം കിലുകിലുക്കം, ലോലിപ്പോപ്പ്, ഷാജഹാനും പരീക്കുട്ടിയും എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത്.
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...