
Malayalam
കൺമണിയുടെ അഞ്ചാം പിറന്നാൾ ആഘോഷമാക്കി മുക്ത; ചിത്രങ്ങൾ വൈറൽ; ആശംസകൾ നേർന്ന് ആരാധകരും താരങ്ങളും!
കൺമണിയുടെ അഞ്ചാം പിറന്നാൾ ആഘോഷമാക്കി മുക്ത; ചിത്രങ്ങൾ വൈറൽ; ആശംസകൾ നേർന്ന് ആരാധകരും താരങ്ങളും!
Published on

സോഷ്യൽ മീഡിയയിൽ സജീവമായ മുക്തയും കുടുംബവും. തങ്ങളുടെ ഒത്തുള്ള മിക്ക വിശേഷങ്ങളും ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോൾ മുക്തയുടെ ഏകമകൾ കൺമണി എന്ന് വിളിക്കുന്ന കിയാരയുടെ പിറന്നാൾ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയ നിറയെ. കഴിഞ്ഞദിവസമാണ് കിയാരയുടെ അഞ്ചാം പിറന്നാൾ കുടുംബം ആഘോഷമാക്കിയത്.
കുടുംബം ഒത്തുചേർന്നുകൊണ്ടാണ് ‘കമ്മണി’ കുട്ടിയുടെ അഞ്ചാം പിറന്നാൾ ആഘോഷമാക്കിയത്. സർപ്രൈസ് സമ്മാനങ്ങൾ കൊണ്ടും, ഫോട്ടോഷൂട്ടുകൾ കൊണ്ടും വ്യത്യസ്തത നിറച്ചതായിരുന്നു കിയാരയുടെ അഞ്ചാം പിറന്നാൾ. 2016 ലാണ് മുക്തയുടെയും, റിങ്കുവിൻേറയും ജീവിതത്തിലേക്ക് കുഞ്ഞതിഥിയായി കിയാര എന്ന കണ്മണി വരുന്നത്.
വിവാഹത്തിനുശേഷം കുടുംബത്തിന് കൂടുതൽ പ്രാധാന്യം നൽകിയ മുക്ത പങ്കിടുന്ന ചിത്രങ്ങളിലും വീഡിയോയിലും മകൾ കണ്മണി ആണ് താരം. റിമി ടോമിയുടെ യൂ ട്യൂബ് ചാനലിൽ ഇടക്ക് അവതാരകയുടെ വേഷത്തിലും മുക്തക്ക് ഒപ്പം കണ്മണി എത്താറുണ്ട്.
വിവാഹത്തിനുശേഷവും അഭിനയത്തിൽ സജീവമായിരുന്ന മുക്ത, കുഞ്ഞിന്റെ ജനനത്തിനു ശേഷം അടുത്തിടെയാണ് അഭിനയത്തിലേക്ക് മടങ്ങി വന്നത്. പ്രമാദമായ കൂടത്തായി കേസ് പരമ്പരയായപ്പോൾ ജോളിയായി എത്തിയത് മുക്ത ആയിരുന്നു. അഭിനയത്തിലേക്ക് മടങ്ങി എത്തുന്ന മുക്തയ്ക്ക് റിമി നൽകിയ ആശംസ വൈറൽ ആയിരുന്നു.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...