
Tamil
സൂര്യക്കെതിരായ ആസൂത്രിത നീക്കം നടന്നു, ആ ചിത്രത്തിൻറെ പരാജയത്തിന് കാരണം അതായിരുന്നു!
സൂര്യക്കെതിരായ ആസൂത്രിത നീക്കം നടന്നു, ആ ചിത്രത്തിൻറെ പരാജയത്തിന് കാരണം അതായിരുന്നു!
Published on

ലിംഗുസാമി ഏറെ പ്രതീക്ഷയോടെ സംവിധാനം ചെയ്ത ബിഗ്ബജറ്റ് ചിത്രമായിരുന്നു ‘അഞ്ജാന്‍’. റിലീസ് ചെയ്തപ്പോള്‍ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഇനിഷ്യലാണ് ചിത്രം നേടിയത്. എന്നാല്‍, മൂന്നുനാള്‍ റെക്കോര്‍ഡ് കലക്ഷന്‍ നേടിയ ചിത്രം അപ്രതീക്ഷിതമായി നിലംപതിച്ചു. കേരളത്തിലും ചിത്രത്തിന് വിജയം കൈവരിക്കാന്‍ സാധിച്ചിരുന്നില്ല.
ഇപ്പോഴിതാ തന്റെ സിനിമ പരാജയപ്പെടാനുള്ള കാരണം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുകയാണ് എന്‍. ലിംഗുസാമി. പടത്തിന്റെ വീഴ്ചയില്‍ ഏറ്റവുമധികം തകര്‍ന്നത് സംവിധായകനായിരുന്നു.
സൂര്യയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടന്ന വ്യാപക നെഗറ്റീവ് പ്രചാരണമായിരുന്നു ചിത്രത്തിന്റെ പരാജയത്തിന് കാരണമായത് എന്ന് സംവിധായകന് പറയുന്നു. ഇത് സൂര്യക്കെതിരായ ആസൂത്രിത നീക്കമാണെന്നു വ്യക്തമായിരുന്നെങ്കിലും സോഷ്യല്‍ മീഡിയയുടെ തുടക്കകാലമായതിനാല്‍ പിന്നിലുള്ളവരെ കണ്ടെത്താനായില്ല എന്നും അദ്ദേഹം പറഞ്ഞു.
‘സോഷ്യല്‍ മീഡിയയില്‍ നടന്ന വ്യാപകമായ നെഗറ്റീവ് പ്രചാരണമായിരുന്നു ചിത്രത്തെ വീഴ്ത്തിയത്. സൂര്യക്കെതിരായ ആസൂത്രിത നീക്കമാണെന്നു വ്യക്തമായിരുന്നെങ്കിലും സോഷ്യല്‍ മീഡിയയുടെ തുടക്കകാലമായതിനാല്‍ പിന്നിലുള്ളവരെ കണ്ടെത്താനായില്ല. സിനിമ പരാജയപ്പെട്ടതോടെ പ്രതിഫലത്തില്‍ ലഭിക്കേണ്ടിയിരുന്ന 3 കോടി രൂപ സൂര്യ വാങ്ങിയില്ല’ -ലിംഗു സാമി പറഞ്ഞു.
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ അസം ഗുവാഹത്തിയിലെ പ്രശസ്ത കാമാഖ്യ ക്ഷേത്ര...
മാനഗരം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീറാം നടരാജൻ. ശരീരഭാരം കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകൾ ഉന്തിയ...
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി...