പുറമെ കാണുന്ന തിളക്കമല്ല അത്യാവശ്യം നല്ല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും; എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവം മാറി; പത്തുവർഷത്തെ താരത്തിളക്കത്തെ കുറിച്ച് നമിത പ്രമോദ് !
പുറമെ കാണുന്ന തിളക്കമല്ല അത്യാവശ്യം നല്ല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും; എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവം മാറി; പത്തുവർഷത്തെ താരത്തിളക്കത്തെ കുറിച്ച് നമിത പ്രമോദ് !
പുറമെ കാണുന്ന തിളക്കമല്ല അത്യാവശ്യം നല്ല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും; എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവം മാറി; പത്തുവർഷത്തെ താരത്തിളക്കത്തെ കുറിച്ച് നമിത പ്രമോദ് !
നമിത പ്രമോദ് സിനിമയിലെത്തിയിട്ട് പത്ത് വര്‍ഷം തികയുകയാണ്. താരത്തിളക്കത്തോടെ പത്തു വർഷം പൂർത്തീകരിച്ചപ്പോൾ ജീവിതത്തിൽ ഉണ്ടായ ഉയർച്ച താഴ്ചകളെ കുറിച്ച് പറയുകയാണ് നമിത ഇപ്പോൾ. ഇത്രയും വര്‍ഷത്തെ സിനിമാ ജീവിതം നമിതയെ കുറെയേറെ കാര്യങ്ങൾ പഠിപ്പിച്ചു. ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നമിതയുടെ വെളിപ്പെടുത്തല്‍.
‘ജീവിതത്തില്‍ പരാജയങ്ങളുണ്ടാകും. പുറമെ കാണുന്ന തിളക്കം മാത്രമല്ല അത്യാവശ്യം നല്ല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ഇതെല്ലാം ഫേസ് ചെയ്യാന്‍ പഠിച്ചു. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവവും മാറിയിട്ടുണ്ട്. പിന്നെ എപ്പോഴും എന്റെ അച്ഛനോ അമ്മയോ കൂടെയുണ്ടാകും. അവരാണെന്റെ സംരക്ഷണ കവചം’, നമിത പറഞ്ഞു.സിനിമ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെപ്പറ്റിയും നമിത തുറന്നുപറഞ്ഞു.
ഇത്രയുംവര്‍ഷത്തെ അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ചുകൂടി ആഴമുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇനി ആഗ്രഹമെന്നും നമിത പറഞ്ഞു.
ആദ്യ ചിത്രമായ പുതിയ തീരങ്ങള്‍ നായികാപ്രാധാന്യമുള്ള ചിത്രമായിരുന്നുവെന്നും എന്നാല്‍ പിന്നീട് അങ്ങോട്ട് ലഭിച്ച കഥാപാത്രങ്ങളെല്ലാം തന്നെ ഒരു സാധാരണ നായികാ കഥാപാത്രമായിരുന്നുവെന്നും നമിത പറഞ്ഞു.
അതില്‍ നിന്നും ഒരു മാറ്റമുണ്ടായത് ഈയടുത്ത് ചെയ്ത മാര്‍ഗ്ഗം കളി എന്ന ചിത്രമായിരുന്നുവെന്നും അതിലെ ഊര്‍മിള എന്ന കഥാപാത്രം വളരെ നന്നായി എന്ന് പറഞ്ഞ് ധാരാളം പേര് തന്നെ വിളിച്ചുവെന്നും നമിത പറഞ്ഞു. സഹതാരങ്ങളോട് മത്സരബുദ്ധിയുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് ആരോടും മത്സരമില്ല എന്നായിരുന്നു നമിതയുടെ ഉത്തരം.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....