
Malayalam
ഉണ്ണിമുകുന്ദന്റെ ചിത്രത്തിന് ‘യു’ സര്‍ട്ടിഫിക്കറ്റ് നല്കി സെന്‍സര്‍ ബോര്‍ഡ്; ഫേസ്ബുക്ക് പോസ്റ്റുമായി താരം
ഉണ്ണിമുകുന്ദന്റെ ചിത്രത്തിന് ‘യു’ സര്‍ട്ടിഫിക്കറ്റ് നല്കി സെന്‍സര്‍ ബോര്‍ഡ്; ഫേസ്ബുക്ക് പോസ്റ്റുമായി താരം

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ഉണ്ണി മുകന്ദന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളും സമകാലിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകശുമെല്ലാം പങ്കുവെച്ച് അദ്ദേഹം എത്താറുണ്ട്.
ഇപ്പോഴിതാ ഉണ്ണി മുകുന്ദന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മേപ്പടിയാന് എന്ന ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് നല്കി എന്നുള്ള വിവരമാണ് പുറത്തു വരുന്നത്. ഉണ്ണി മുകുന്ദന് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന്റെ റിലീസ് ഉടന്‍ ഉണ്ടാകുമെന്ന സൂചനയും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
ഉണ്ണി മുകുന്ദന് ആദ്യമായി നിര്‍മാതാവിന്റെ കുപ്പായം അണിയുന്ന ചിത്രം കൂടെയാണ് മേപ്പടിയാന്. അയ്യപ്പനും കോശിയും എന്ന സിനിമയിലെ കുമാരന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കോട്ടയം രമേശും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ വിഷ്ണു മോഹനാണ് മേപ്പടിയാന്റെ സംവിധായകന്.
ചിത്രത്തില്‍ അഞ്ചു കുരിയന്‍ ആണ് ഉണ്ണിയുടെ നായികയാകുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയവര്‍ മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് ഷാമീറാണ് നിര്‍വ്വഹിക്കുന്നത്. ഈരാറ്റുപേട്ട, പാല, എന്നിവിടങ്ങളിലായാണ് ചിത്രം പൂര്‍ത്തീകരിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...