Connect with us

അമ്മയുടെ വീട്ടിൽ അടിച്ച് പൊളിച്ച് മഹാലക്ഷ്മി! വീഡിയോ പകർത്തി ദിലീപ്… ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Social Media

അമ്മയുടെ വീട്ടിൽ അടിച്ച് പൊളിച്ച് മഹാലക്ഷ്മി! വീഡിയോ പകർത്തി ദിലീപ്… ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അമ്മയുടെ വീട്ടിൽ അടിച്ച് പൊളിച്ച് മഹാലക്ഷ്മി! വീഡിയോ പകർത്തി ദിലീപ്… ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ ജീവിതത്തിൽ ഒന്നിച്ചപ്പോൾ  ആരാധകർ  അത് ആഘോഷമാക്കി മാറ്റിയിരുന്നു . വിവാദങ്ങള്‍ തുടര്‍ക്കഥയായപ്പോഴും ദിലീപിന്റെ ആരാധകര്‍ എന്നു അദ്ദേഹത്തെ പിന്തുണച്ചിട്ടേയുള്ളൂ. സോഷ്യല്‍ മീഡിയയിലടക്കം നിരവധി സൈബര്‍ അറ്റാക്കുകള്‍ നടന്നപ്പോഴും തക്ക  മറുപടിയുമായി  ഫാന്‍സ് എത്തിയിരുന്നു.

താരദമ്പതികളുടെ മകൾ  മഹാലക്ഷ്മി സോഷ്യല്‍ മീഡിയയിലെ താരമാണ്. താരപുത്രിയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ചിത്രങ്ങളും വീഡിയോയുമെല്ലാം ആരാധകരും ഏറ്റെടുക്കാറുണ്ട്. കുടുംബസമേതമായുള്ള ദിലീപിന്റെ വീഡിയോയായിരുന്നു അടുത്തിടെ വൈറലായി മാറിയത്. കാവ്യ മാധവന്റെ വീട്ടിലെത്തിയ മഹാലക്ഷ്മിയുടെ കുസൃതിത്തരങ്ങളുടെ
 ഒരു  വീഡിയോയാണ് ഇപ്പോള്‍  വീണ്ടും  സോഷ്യൽ  മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.


ഫാന്‍ പേജുകളിലും യൂട്യൂബിലുമെല്ലാമായാണ് വീഡിയോ പ്രചരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് വീഡിയോ ശ്രദ്ധേയമായി മാറിയത്. പേര് കൊണ്ട് തന്നെ സെലിബ്രിറ്റിയായി മാറുകയായിരുന്നു മഹാലക്ഷ്മിയും.

അടുത്തിടെ കുടുംബസമേതമായി നീലേശ്വരത്തേക്ക് എത്തിയിരുന്നു കാവ്യ. ആ സമയത്ത് ദിലീപ് പകർത്തിയ മഹലാക്ഷ്മിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. സഹോദരനായ മിഥുന്‍ മാധവന്റെ കുഞ്ഞിനൊപ്പം വീടിന് മുന്നില്‍ കളിക്കുന്ന മഹാലക്ഷ്മിയെയാണ് വീഡിയോയില്‍ കാണുന്നത്. നേരത്തെ വീഡിയോ വൈറലായിരുന്നുവെങ്കിലും കൂടെയുള്ള കുഞ്ഞാരാണെന്നോ, ഏതാണ് സ്ഥലമെന്നോയുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. മഹാലക്ഷ്മി ഇത്ര വലിയ കുട്ടിയായോ എന്നായിരുന്നു ആരാധകര്‍ അന്ന് ചോദിച്ചത്.

മകളുടെ ക്യൂട്ട് വീഡിയോ പകര്‍ത്തിയത് ദിലീപാണെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവിധ യൂട്യൂബ് ചാനലുകളിലൂടെയായാണ് വീഡിയോ വീണ്ടും വൈറലായത്. മകളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം പകര്‍ത്താറുണ്ടെങ്കിലും അതൊന്നും പുറത്തുവിടാറില്ല ദിലീപ്. ഒന്നാം പിറന്നാളിനായിരുന്നു മുഖം വ്യക്തമാവുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് തന്നോട് മകളുടെ ഫോട്ടോയെക്കുറിച്ച് ചോദിച്ചതെന്നും അങ്ങനെയാണ് ആദ്യമായി ഫോട്ടോ പുറത്തുവിട്ടതെന്നും ദിലീപ് പറഞ്ഞിരുന്നു.

കാവ്യ മാധവന്റെ ഫോട്ടോ കോപ്പിയാണ് മകളെന്നാണ് ആരാധകര്‍ പറയുന്നത്്. അമ്മക്കുട്ടി തന്നെയാണ് മഹാല്ക്ഷ്മി, കാവ്യ മാധവന്റെ അതേ മുഖച്ഛായയാണ് മകള്‍ക്കെന്നായിരുന്നു കമന്റുകള്‍. ക്ഷേത്ര സന്ദര്‍ശനത്തിനിടയിലേയും എയര്‍പോര്‍ട്ടിലേയുമെല്ലാം ചിത്രങ്ങള്‍ കണ്ടപ്പോഴെല്ലാം ഇതേ കമന്റായിരുന്നു ആരാധകരുടേത്.

അടുത്തിടെ അടൂര്‍ ഗോപാലകൃഷ്ണന് വീഡിയോയിലൂടെ പിറന്നാളാശംസ നേര്‍ന്നിരുന്നു ദിലീപും കാവ്യ മാധവനും. കുക്കു പരമേശ്വരനായിരുന്നു ഇവരെയും കോളില്‍ ചേര്‍ത്തത്. അച്ഛനും അമ്മയ്ക്കുമൊപ്പം മഹാലക്ഷ്മിയും  എത്തിയിരുന്നു. വീഡിയോയിൽ അമ്മയോട് മുടി കെട്ടിത്തരാനാവശ്യപ്പെടുന്ന മഹാലക്ഷ്മിയിലെക്കായിരുന്നു എല്ലവരുടെയും കണ്ണുകൾ എത്തിയത്

മഹാലക്ഷ്മിയുടെ വീഡിയോ വൈറലായി മാറിയതിന് പിന്നാലെ  വിമര്‍ശനങ്ങളുമായി ഒരുവിഭാഗമെത്തിയിരുന്നു . ദിലീപിന്റെ വ്ക്തി ജീവിതത്തെക്കുറിച്ചായിരുന്നു വിമര്‍ശനങ്ങള്‍. കൊച്ചുകുഞ്ഞിനെ എന്തിനാണ് വിമര്‍ശിക്കുന്നത്, അതെന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിച്ച് ശക്തമായ മറുപടിയായിരുന്നു ആരാധകര്‍ നല്‍കിയത്.

ദിലീപും കാവ്യ മാധവനും സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. അടുത്തിടെ മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയിരുന്നു. ഇടയ്ക്ക് പോസ്റ്റുകളുമായെത്താറുമുണ്ട്. ദിലീപും കാവ്യയും ആക്ടീവല്ലെങ്കിലും ഇവരുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ കൃത്യമായി അറിയാറുണ്ട്. ചിത്രങ്ങളും വീഡിയോയുമെല്ലാം പങ്കുവെച്ച് ആരാധകര്‍ തന്നെ എത്താറുണ്ട്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top