Connect with us

ചൊറിയാം.. പക്ഷേ മാന്തരുത്; മോശം കമന്റ് നല്‍കിയ ആള്‍ക്കെതിരെ ചുട്ട മറുപടിയുമായി സുബി സുരേഷ്

Social Media

ചൊറിയാം.. പക്ഷേ മാന്തരുത്; മോശം കമന്റ് നല്‍കിയ ആള്‍ക്കെതിരെ ചുട്ട മറുപടിയുമായി സുബി സുരേഷ്

ചൊറിയാം.. പക്ഷേ മാന്തരുത്; മോശം കമന്റ് നല്‍കിയ ആള്‍ക്കെതിരെ ചുട്ട മറുപടിയുമായി സുബി സുരേഷ്

തനിക്കെതിരെ മോശം കമന്റ് നല്‍കിയ ആള്‍ക്കെതിരെ സുബി സുരേഷ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

വീട്ടില്‍ എന്തിട്ട് നടന്നാലും ഞങ്ങള്‍ക്ക് മുന്നില്‍( ഫേസ്ബുക്കില്‍) വരുമ്പോള്‍ മിനിമം നല്ല വസ്ത്രം ധരിക്കെന്നായിരുന്നു ഒരാളുടെ കമന്റ്. അയല്‍ക്കാരി ഇട്ട വേഷമെങ്കിലും ധരിക്കൂയെന്നും കമന്റിലുണ്ടായിരുന്നു. എടീ പോടീന്നൊക്കെ നിന്റെ വീട്ടിലുള്ളവരെ വിളിക്കെടോ കോപീയെന്നായിരുന്നു ആണ് സുബി സുരേഷ് നല്‍കിയ മറുപടി

ആരെയും ഉപദ്രവിക്കാത്ത തരത്തിലുള്ള നമ്മുടെ ഒരു ഫോട്ടോയ്ക്ക് കീഴെ ഒരാവശ്യവുമില്ലാതെ മോശം കമന്റുമായി ഒരു സഹോദരന്‍. ആ രീതിയില്‍ തന്നെ (വേറെ മാര്‍ഗ്ഗമില്ലാത്തതു കൊണ്ടാ…) മറുപടി ഞാന്‍ കൊടുത്തപ്പോള്‍ കമന്റും ഡിലീറ്റ് ചെയ്ത് നമ്മുടെ സഹോ പോയി.

ഈ സഹോയുടെ നമ്പര്‍ ആരുടെയെങ്കിലും പക്കലുണ്ടെങ്കില്‍ ഒന്ന് അയച്ചു തരണം. ഒന്ന് വിളിച്ചു പരിചയപ്പെടാനാണ്. NB – ചൊറിയാം.. പക്ഷേ മാന്തരുത്’, എന്ന ക്യാപ്ഷനിലൂടെയാണ് തനിക്കെതിരെ വന്ന കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പങ്കുവച്ചുകൊണ്ട് സുബി രംഗത്ത് എത്തിയത്.

More in Social Media

Trending

Recent

To Top