പ്രത്യേക ആകൃതിയും വലിപ്പവും ലഭിക്കാനായി ശസ്ത്രക്രിയ നടത്താന്‍ എന്നോട് ചിലര്‍ ആവശ്യപ്പെട്ടു; അങ്ങനെ വിലയിരുത്താന്‍ ഈ മനുഷ്യര്‍ ആരാണ്?; താന്‍ ഒഴിവാക്കപ്പെട്ടതിന്റെ കാരണങ്ങള്‍ പറഞ്ഞ് നടി
പ്രത്യേക ആകൃതിയും വലിപ്പവും ലഭിക്കാനായി ശസ്ത്രക്രിയ നടത്താന്‍ എന്നോട് ചിലര്‍ ആവശ്യപ്പെട്ടു; അങ്ങനെ വിലയിരുത്താന്‍ ഈ മനുഷ്യര്‍ ആരാണ്?; താന്‍ ഒഴിവാക്കപ്പെട്ടതിന്റെ കാരണങ്ങള്‍ പറഞ്ഞ് നടി
പ്രത്യേക ആകൃതിയും വലിപ്പവും ലഭിക്കാനായി ശസ്ത്രക്രിയ നടത്താന്‍ എന്നോട് ചിലര്‍ ആവശ്യപ്പെട്ടു; അങ്ങനെ വിലയിരുത്താന്‍ ഈ മനുഷ്യര്‍ ആരാണ്?; താന്‍ ഒഴിവാക്കപ്പെട്ടതിന്റെ കാരണങ്ങള്‍ പറഞ്ഞ് നടി
ടെലിവിഷന്‍ ഷോകളിലൂടെ അഭിനയം തുടങ്ങി പിന്നീട് മുന്‍ നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് രാധിക മദന്‍. ഇര്ഫാന് ഖാനോടൊപ്പം ചെയ്ത അംഗ്രേസി മീഡിയം എന്ന സിനിമയിലൂടെയാണ് രാധിക ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് പറയുകയാണ് രാധിക.
ജോലി ലഭിക്കാത്തതതും ശസ്ത്രക്രിയ നടത്താന്‍ നിര്‍ദേശിക്കപ്പെട്ടതുമായ ഒരു കാലം തനിക്കുണ്ടായിരുന്നു എന്ന് തുറന്നു പറയുകയാണ് താരം. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. രാധികയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
17 വയസ്സുള്ളപ്പോള്‍ ഞാന്‍ ഒരു ടെലിവിഷന്‍ ഷോയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ടെലിവിഷനില്‍ നിന്നും താത്കാലികമായി മാറിനില്‍ക്കുകയും സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. എന്നാല്‍ വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല അത്. സിനിമയ്ക്കായി നടത്തുന്ന ഓഡിഷനുകളില്‍ പങ്കെടുത്തു.
എന്നാല്‍ പലപ്പോഴും ഒഴിവാക്കപ്പെട്ടു. എനിക്ക് ഒരു പ്രത്യേക ആകൃതിയും വലിപ്പവും ലഭിക്കാനായി ശസ്ത്രക്രിയ നടത്താന്‍ എന്നോട് ചിലര്‍ ആവശ്യപ്പെട്ടു. പക്ഷേ, ഞാനത് കാര്യമാക്കിയില്ല. ഞാന്‍ സുന്ദരിയല്ലെന്നു വിലയിരുത്താന്‍ ഈ മനുഷ്യര്‍ ആരാണ്? എന്നും രാധിക ചോദിച്ചു.
ഒന്നര വര്‍ഷത്തോളം തനിക്ക് അവസരങ്ങളൊന്നും ലഭിച്ചില്ലെന്നും എന്നാല്‍ പിന്മാറാന് തയ്യാറായിരുന്നില്ലെന്നും രാധിക മദന്‍ വ്യക്തമാക്കി. ‘ അടുത്ത ഒന്നര വര്‍ഷം എനിക്ക് ഒരു ജോലിയും ലഭിച്ചില്ല. നിങ്ങള്‍ക്കിത് എളുപ്പമായി തോന്നിയേക്കാം. എന്നാല്‍, ലക്ഷ്യത്തില്‍ എത്തുന്നതിനേക്കാള്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗങ്ങള്‍ വളരെ പ്രധാനമാണെന്ന് എനിക്ക് അപ്പോള്‍ മനസ്സിലായി എന്നും താരം പറയുന്നു.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
പ്രശസ്ത ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത(92) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം....