നന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിലും അന്യഭാഷകളിലുമടക്കം തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ താരത്തിനായി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും അവതാരകയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. ഇപ്പോഴിതാ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ ആണ് വൈറലായിരിക്കുന്നത്. ‘മേക്കപ്പ് ചെയ്യുന്നവര്‍ക്ക് യാതൊരു വിധത്തിലും സമാധാനം കൊടുക്കില്ല എന്നുറപ്പിച്ചു ഞാന്‍’ എന്ന അടിക്കുറിപ്പോടെയാണ് നവ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയില്‍ മേക്കപ്പ് മാന്‍ മേക്കപ്പ് ചെയ്യുന്നത് ഹെയര്‍ സ്റ്റൈലിംഗ് ചെയ്യുന്നതെല്ലാം കാണാം. എന്നാല്‍ നവ്യ ആ സമയം ആസ്വദിച്ചു പാട്ടു പാടുകയാണ്. വീഡിയോ വൈറലായതിനു പിന്നാലെ നിരവധിപേരാണ് വീഡിയോക്ക് കമന്റ് ചെയ്യുന്നത്.
ചിലര്‍ പാട്ടു ഗംഭീരമായി എന്നൊക്കെ കമന്റ് ചെയ്യുമ്പോള്‍ ചിലരുടെ കമന്റ് മേക്കപ്പിനെ കുറിച്ചാണ്. സിമ്പിള്‍ മേക്കപ്പാണ് നല്ലത് എന്നുള്ള കമന്റുകളൊക്കെ വീഡിയോക്ക് താഴെ വന്നിട്ടുണ്ട്.
നീണ്ടൊരു ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ് നവ്യ നായര്‍. വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തില്‍ നവ്യയെ കൂടാതെ വിനായകന്, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, തുടങ്ങി വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...