കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങിയ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എല്ലാവരെയും ഞെടട്ച്ചിരുന്നു. മാസ് ലുക്കിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും സുരേഷ് ഗോപിയെ കുറിച്ചും തുറന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകനായ രാഹുല്‍ രാമചന്ദ്രന്.
സമീന്‍ സലീമിന്റെ കഥ കേട്ടപ്പോള്‍ തന്നെ നായകനായി സുരേഷ് ഗോപിയെയാണ് മനസില്‍ തെളിഞ്ഞതെന്നാണ് രാഹുല്‍ രാമചന്ദ്രന് പറയുന്നത്. സുരേഷ് ഗോപിയുടെ 251-ാം സിനിമയെന്ന വിശേഷണത്തോടെ വരുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന സിനിമയാണെന്നും അദ്ദേഹം പറഞ്ഞു.
രഹസ്യങ്ങള്‍ ഓരോന്നായി പുറത്തുവിടാനാണ് ആഗ്രഹിക്കുന്നത്. സമീര്‍ കഥ പറയുമ്പോള്‍ തന്നെ മനസില്‍ തെളിഞ്ഞത് സുരേഷേട്ടന്റെ ചിത്രമാണ്. അദ്ദേഹം ഈ വേഷം ചെയ്താല്‍ നന്നായിരിക്കുമെന്ന് തോന്നി. ‘പിന്നീട് കഥ നടന് ബൈജുവിനോട് പറഞ്ഞു. ബൈജുചേട്ടനും സുരേഷേട്ടന്റെ പേരാണ് പറഞ്ഞത്. അദ്ദേഹമാണ് സുരേഷേട്ടനെ കണ്ട് കഥ പറയാന്‍ അവസരമൊരുക്കിയത്,’എന്നും രാഹുല്‍ പറഞ്ഞു.
‘വാച്ച് റിപ്പയര്‍ ചെയ്യുന്ന ഒരു വൃദ്ധന്. പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. വാച്ച് നന്നാക്കുന്ന ആളാണെന്ന് മാത്രം പറയാം. ആ പോസ്റ്റര്‍ കണ്ടാല്‍ അറിയാം പലതും ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന്. സസ്പെന്സുകള് ഒന്നും വെളിപ്പെടുത്തുന്നില്ല,’എന്നും രാഹുല്‍ പറയുന്നു. എത്തിറിയല്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സമീന്‍ സലീമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...