കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആമസോണ്‍ പ്രൈമില്‍ റിലീസായ ചിത്രമാണ് പൃഥ്വിരാജിന്റെ കോള്‍ഡ് കേസ്. മികച്ച പ്രതികരണവുമായി ചിത്രം മുന്നേറുകയാണ്. ചിത്രത്തില്‍ എസിപി സത്യജിത്ത് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്.
പാരസൈക്കോളജിക്കല് ഇന്‍വെസ്റ്റിഗേഷന്‍ ആയ ചിത്രത്തില്‍ നടി അദിതി ബാലന്റെ സഹോദരിയുടെ വേഷത്തിലെത്തിയ നടിയായിരുന്നു ആല്‍ഫി പഞ്ഞിക്കാരന്‍. എന്നാല്‍ ഒരു ഫോട്ടോ മാത്രമായി ആയിരുന്നു ആല്‍ഫി എത്തിയത്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ആല്‍ഫി പങ്കുവെച്ച ചിത്രത്തിന് താഴെ വന്നിരിക്കുന്ന കമന്റുകളാണ് ഏറെ വൈറലാകുന്നത്.
മോഡലിംഗ് രംഗത്ത് നിന്നുമാണ് ആല്‍ഫി സിനിമയില്‍ എത്തുന്നത്. ശിക്കാരി ശംഭു, വള്ളിക്കുടിലിലെ വെള്ളക്കാരന്, ഇളയരാജ, മാര്‍ക്കോടി മത്തായി തുടങ്ങിയ ചിത്രങ്ങളില്‍ ആല്‍ഫി അഭിനയിച്ചിട്ടുണ്ട്. കോള്‍ഡ് കേസില്‍ ഭിത്തിയില്‍ തൂക്കിയിട്ട ഒരു ചിത്രമായി മാത്രമാണ് ആല്‍ഫയുടെ സാന്നിധ്യം.
കോള്‍ഡ് കേസിന്റെ ഭാഗമാവന്‍ കഴിഞ്ഞതില്‍ സന്തോഷം. ഈ ഒരു പ്രത്യേക സാന്നിധ്യം ചിത്രത്തില്‍ നല്‍കിയതിന് തനു ബാലക് ചേട്ടനോട് നന്ദി എന്ന് കുറിച്ചാണ് ആല്‍ഫി ചിത്രത്തില്‍ കാണിക്കുന്ന തന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഈ പോസ്റ്റിന് താഴെയാണ് രസകരമായ കമന്റുകള്‍ എത്തിയത്. ഒട്ടുമിക്ക കമന്റുകള്‍ക്ക് ആല്‍ഫി മറുപടിയും നല്‍കിയിട്ടുണ്ട്.
ഭിത്തിയില്‍ ആവാനും ഭാഗ്യം വേണം, താനാണ് ചിത്രത്തില്‍ പ്രേതമെന്ന് കരുതി, കുഞ്ഞൂട്ടി ഇഷ്ടം, ഒരൊറ്റ ഫോട്ടോ കൊണ്ട് മാത്രം പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രം, രണ്ടാം ഭാഗത്തിനായി കാത്തിരിപ്പ്, കോള്‍ഡ് കേസ് 2 ഇനി നിങ്ങളുടെ കഥയായിരിക്കുമോ, പടം ആക്കി കളഞ്ഞല്ലേ, കുഞ്ഞൂട്ടി എന്തിനാണ് ആത്മഹത്യ ചെയ്തേ, ഗ്ലാസ് പൊട്ടിച്ചത് പുറത്ത് ചാടാനാണോ, ഇനി വാഷിംഗ് മെഷീനിലെങ്ങാനും ഇങ്ങടെ ആത്മാവുണ്ടോ എന്നിങ്ങനെ നിരവധി കമന്റുകളാണ് എത്തുന്നത്.
ഭിത്തിയില്‍ വെക്കാനായിരുന്നെങ്കില്‍ ഏതേലും പഴയ നടികളുടെ ചിത്രം വെക്കായിരുന്നില്ലേ എന്നായിരുന്നു ഒരു കമന്റ്. അതെന്താ ഞാന്‍ ഭിത്തിയില്‍ ഇരുന്നാല്‍ എന്നായിരുന്നു ഇതിന് നടി നല്കിയ മറുപടി. താനെന്തിനാ ആത്മഹത്യ ചെയ്തേയെന്ന ചോദ്യത്തിന് പ്രണയ നൈരാശ്യമെന്നും ആല്‍ഫി മറുപടി നല്‍കിയിട്ടുണ്ട്.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...