മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് പാടാത്ത പൈങ്കിളി. കൺമണിയുടേയും ദേവയുടേയും ജീവിതത്തിലൂടെയാണ് പാടാത്ത പൈങ്കിളി സഞ്ചരിക്കുന്നത്. ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളാണ് പരമ്പരയുടെ ഇതിവൃത്തം.
ദേവയായി എത്തിയത് പുതുമുഖ താരം സൂരജും കൺമണിയായത് മനീഷയുമായിരുന്നു.മികച്ച പ്രേക്ഷക സ്വീകാര്യത നേടി പരമ്പര മുന്നേറുമ്പോഴായിരുന്നു സൂരജ് സീരിയലിൽ നിന്ന് പിൻമാറിയത്. ഇത് സീരിയലിനെ ആകെ ബാധിച്ചിട്ടുണ്ട്.
നടന് പകരം പുതിയ ദേവ എത്തിയിട്ടും. എന്നിട്ടും സൂരജിനെ മടക്കി കൊണ്ട് വരണമെന്നുള്ള ആവശ്യം ശക്തമാകുകയാണ്. സൂരജ് പോയതോടെ റേറ്റിങ്ങിൽ വലിയ ഇടവും സംഭവിച്ചിട്ടുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പരമ്പരയുടെ പുതിയ പ്രെമോ വീഡിയോയാണ്. ഇത്രയേറെ ദേവയെ സ്നേഹിക്കുന്ന കണ്മണിയ്ക്ക് ഇവൻ പറയുന്നത് ഉൾക്കൊള്ളാനാകുമോ? എന്ന ആകാംക്ഷ ജനിപ്പിക്കുന്ന ക്യാപ്ഷനോടെയാണ് പ്രെമോ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. പോസിറ്റീവ് കമന്റുകളെക്കാൾ നെഗറ്റീവ് കമന്റാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
രൂക്ഷ വിമർശനമാണ് സീരിയലിന് ഇപ്പോൾ ലഭിക്കുന്നത്. പ്രത്യേകിച്ച് കഥയില്ലാതെ മുന്നോട്ട് പോകുകയാണെന്നാണ് പ്രേക്ഷകരുടെ വിമർശനം.
സീരിയൽ ആണെങ്കിലും ഇത് ഇത്തിരി ഓവർ അല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇതിന്റെ കഥ എഴിതിയവർകും അറിയില്ല, കാണുന്നവർക്കും അറിയില്ല… ഒരു കഥയും ഇല്ലാത്ത ഒരു സീരിയൽ, ദേവയെ ഇത്രയും സ്നേഹിക്കുന്ന കണ്മണിക്ക് ഇത് എന്തായാലും ഉൾകൊള്ളാൻ പറ്റില്ലെന്ന് ഉറപ്പല്ലേ , കോമാളിത്തരത്തിന് കുറവൊന്നും ഇല്ല. കഥ ഇല്ലെകിൽ നിർത്തിട്ട് പോ, എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
സൂരജിനെ കുറിച്ചും ആരാധകർ പറയുന്നുണ്ട്. ഞങ്ങൾ സൂരജ് സണ്ണിനെ വേണം, ഇതൊക്കെ സൂരജേട്ടൻ ആണെങ്കിൽ എന്തു രാസമായേനെ, മിസ് ചെയ്യുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...