
News
സംവിധായകന് ശങ്കറിന്റെ മകള്‍ വിവാഹിതയായി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
സംവിധായകന് ശങ്കറിന്റെ മകള്‍ വിവാഹിതയായി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
Published on

ഓരോ സിനിമകളും മേക്കിംഗ് കൊണ്ടും കളക്ഷന്‍ കൊണ്ടും പുതു ചരിത്രം കുറിച്ച് മുന്നേറുന്ന, ബ്രഹ്മാണ്ഡ സംവിധായകന് ആണ് ശങ്കര്‍. അദ്ദേഹത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും ഒരു അത്ഭുതത്തോടെയല്ലാതെ കണ്ടിരിക്കാന്‍ സാധിക്കില്ല. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. തമിഴ്നാട് ക്രിക്കറ്റര്‍ രോഹിത് ദാമോദരനാണ് വരന്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും മകന് ഉദയനിധി സ്റ്റാലിനും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ മധുരൈ പാന്തേഴ്സിന് വേണ്ടി കളിക്കുന്ന താരമാണ് രോഹിത്. അദ്ദേഹം ടീമിന്റെ ക്യാപ്റ്റനും കൂടെയാണ്. ശങ്കറിന്റെ മൂത്തമകളാണ് ഡോക്ടറായ ഐശ്വര്യ.
അതേസമയം കമല്‍ ഹാസന് നായകനാകുന്ന ഇന്ത്യന്‍ 2വാണ് ശങ്കറിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. 1996ല്‍ പുറത്തിറങ്ങിയ കമല്‍ ഹാസന് ശങ്കര്‍ കൂട്ടിക്കെട്ടില്‍ ഇറങ്ങിയ ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2.
ചിത്രം പ്രഖ്യാപിച്ചത് മുതല്‍ തന്നെ പ്രൊഡക്ഷന്‍ ഹൗസ് മാറിയതടക്കം നിരവധി പ്രശ്നങ്ങള്‍ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. സിനിമ സെറ്റില്‍ നടന്ന അപകടത്തില്‍ ഉണ്ടായ മൂന്ന് പേരുടെ മരണവും. കമല്‍ ഹാസന്റെ ആരോഗ്യ പ്രശ്നവും, തെരഞ്ഞെടുപ്പ് തിരക്കുകളുമെല്ലാം സിനിമയുടെ ചിത്രീകരണത്തെ ബാധിച്ചിരുന്നു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ ബാലയുടെ വിവാഹം. തന്റെ അമ്മാവന്റെ മകളായ കോകിലയെയാണ് നടൻ വിവാഹം ചെയ്തത്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം....
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ പ്രശാന്ത് നഗറിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കിളിമാനൂർ പാപ്പാല ജുമാ...