പോസ്റ്റര്‍ കണ്ട് പലരും തെറ്റിദ്ധരിക്കപ്പെടുന്നു, സൂക്ഷിച്ചു നോക്കിയാല്‍ മനസിലാക്കാനാവുന്ന കുറേ ഘടകങ്ങള്‍ അതിലുണ്ട്; സുരേഷ് ഗോപിയുടെ 251-ാം ചിത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകന്
പോസ്റ്റര്‍ കണ്ട് പലരും തെറ്റിദ്ധരിക്കപ്പെടുന്നു, സൂക്ഷിച്ചു നോക്കിയാല്‍ മനസിലാക്കാനാവുന്ന കുറേ ഘടകങ്ങള്‍ അതിലുണ്ട്; സുരേഷ് ഗോപിയുടെ 251-ാം ചിത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകന്
പോസ്റ്റര്‍ കണ്ട് പലരും തെറ്റിദ്ധരിക്കപ്പെടുന്നു, സൂക്ഷിച്ചു നോക്കിയാല്‍ മനസിലാക്കാനാവുന്ന കുറേ ഘടകങ്ങള്‍ അതിലുണ്ട്; സുരേഷ് ഗോപിയുടെ 251-ാം ചിത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകന്
സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന, താരത്തിന്റെ 251-ാം ചിത്രത്തിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്തിറങ്ങിയരുന്നു. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. എന്നാല്‍ പോസ്റ്റര്‍ വൈറലായതിനു പിന്നാലെ ഒരു മാസ് പടമാണ് ഇതെനന് തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സത്യാവസ്ഥ തുറന്ന പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് രാഹുല്‍ രാമചന്ദ്രന്.
സുരേഷ് ഗോപി എന്നു കേള്‍ക്കുമ്പോള്‍ ഒരു മാസ് പടം എന്നായിരിക്കും പ്രേക്ഷകരില്‍ പലരുടെയും ധാരണ. എന്നാല്‍ ഈ സിനിമ അത്തരത്തിലുള്ള ഒന്നല്ല എന്നാണ് ചിത്രത്തിന്റെ സംവിധായകന് രാഹുല്‍ രാമചന്ദ്രന് പറയുന്നത്. മാസ് സീക്വന്‍സുകള്‍ ഉണ്ട്. പക്ഷേ ആകെ സിനിമയില്‍ ഒരു 10, 20 മിനിറ്റുകള്‍ മാത്രമേ അത്തരം രംഗങ്ങള്‍ ഉണ്ടാവൂ. ഡ്രാമയ്ക്ക് പ്രാധാന്യമുള്ള സിനിമയാണിത്. ഒരു റിവഞ്ച് ത്രില്ലര്‍ ഡ്രാമ എന്നൊക്കെ പറയാം എന്നും സംവിധായകന് പറയുന്നു.
പോസ്റ്റര്‍ കണ്ട് പലരും ഇതൊരു മാസ് പടമാണെന്ന് തെറ്റിദ്ധരിക്കുന്നുണ്ട്. പക്ഷേ അങ്ങനെയല്ല. കുറേ ഡീറ്റെയ്ലിംഗ് ഉള്ള പോസ്റ്ററാണ് അത്. സൂക്ഷിച്ചു നോക്കിയാല്‍ മനസിലാക്കാനാവുന്ന കുറേ ഘടകങ്ങള്‍ അതിലുണ്ട്. അവ മൊത്തത്തിലൊന്ന് കൂട്ടിച്ചേര്‍ത്ത് വായിച്ചാല്‍ നമ്മുടെ സിനിമയുടെ മൊത്തത്തിലുള്ള ഒരു സ്വഭാവം മനസിലാക്കാന്‍ പറ്റും. മുന്പില് മേശപ്പുറത്തുള്ള രണ്ട് പുസ്തകങ്ങള്‍ ആയാലും പിന്നിലുള്ള തോക്കുകള്‍ ആയാലും എന്നാണ് രാഹുല്‍ പറയുന്നത്.
പോസ്റ്ററില്‍ സുരേഷ് ഗോപിയുടെ മുന്നിലിരിക്കുന്ന മേശയുടെ സൈഡില്‍ അമിര്‍ മുഹമ്മദിന്റെ കെഎല്‍ നോയിര്‍: റെഡ് എന്ന ബുക്കും, സെല്‍ബിന്‍ റാബിന്റെ ഫൈവ് ഫാമിലീസ് എന്ന ബുക്കും കാണാം. നടന്റെ കാലിനടുത്ത് ഒരു നായയെയും കാണാം.
മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെ മലയാളത്തിലെ മുന്‍നിര താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല. എത്തിറിയല്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സമീന്‍ സലീമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. പ്രൊഡക്ഷന്‍ കണ്ട്രോളര്- ഡിക്സന് പൊഡുത്താസ്.
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...