
Malayalam
ഇത്രയും നാളായി ഗ്ലാമറസ് വേഷങ്ങള്‍ കൈകാര്യം ചെയ്യാത്തത് അതുകൊണ്ട്; തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍
ഇത്രയും നാളായി ഗ്ലാമറസ് വേഷങ്ങള്‍ കൈകാര്യം ചെയ്യാത്തത് അതുകൊണ്ട്; തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍

മലയാളികളുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും അപ്രത്യക്ഷയായ മഞ്ജു നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നത്. അപ്പോഴും മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. തന്റെ രണ്ടാം വരവിലും മലയാള സിനിമാ ഇന്‍ഡസ്ട്രിയിലും പ്രേക്ഷകരുടെ മനസ്സിലും തന്റേതായ ഒരിടം സ്വന്തമാക്കാന്‍ മഞ്ജുവിനായി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.
നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഗ്ലാമറസ് വേഷങ്ങളില്‍ നിന്ന് അകന്ന് മാറിയായിരുന്നു മഞ്ജു നിന്നിരുന്നത്. ഇപ്പോഴിത ഗ്ലാമറസ് വേഷം ചെയ്യാത്തിന്റെ കാരണം വ്യക്തമാക്കുകയാണ് താരം. ഒരു ടോക്ക് ഷോയില്‍ സംസാരിക്കവെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ”ഗ്ലാമര്‍ ഒട്ടുമില്ലാത്ത വേഷങ്ങളിലാണെങ്കിലും ചേച്ചി അഭിനയിക്കാന്‍ റെഡിയാണ്. കന്മദം, ഉദാഹരണം സുജാത പോലുളള സിനിമകള്‍. എങ്ങനെയാണ് ഈ അഭിനയം ഇത്രയും പാഷനായതെന്നായിരുന്നു ആരാധികയുടെ ചോദ്യം. ചോദ്യത്തിന് വളരെ രസകരമായ രീതിയിലായിരുന്നു മഞ്ജു ഉത്തരം പറഞ്ഞത്.
ഗ്ലാമറസ്സായ വേഷങ്ങള്‍ തനിക്ക് ചേരാത്തത് കൊണ്ടാണെന്നാണ് മഞ്ജുവിന്റെ മറുപടി. അതൊരിക്കലും തന്നെ സംബന്ധിച്ച് സിനിമ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡമല്ല. എന്നാല്‍ അതൊരു സത്യമായ കാര്യമാണ്. ഭയങ്കര ഗ്ലാമറസായിട്ടുള്ള വേഷങ്ങളൊന്നും തനിക്ക് ചേരില്ല. നമുക്ക് ചേരുന്ന ചില വേഷങ്ങളുണ്ട്. ചേരുന്നതും ചേരാത്തതുമായിട്ടുള്ള വേഷങ്ങള്‍ തിരിച്ചറിയുന്നത് ഓരാളുടെ വിജയമായിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളത്.
എന്നെ തേടിയെത്താറുള്ള കഥാപാത്രങ്ങളിലൊന്നും ഭയങ്കരമായ ഗ്ലാമറിന് പ്രധാന്യം ഉണ്ടായിട്ടില്ല. കാണുന്ന ആളുകളുടെ ഉള്ളില്‍ സ്നേഹം കൊണ്ടാണ് തനിക്ക് സൗന്ദര്യം തോന്നുന്നത് എന്നും മഞ്ജു പറയുന്നു. തന്റെ ലിമിറ്റേഷന്‍സിനെ കുറിച്ച് തനിക്ക് കൃത്യമായ ബോധ്യമുണ്ട്. ഉദാഹരണം സുജാതയിലെ കഥാപാത്രത്തിന് കുറച്ച് ഡാര്‍ക്ക് ചെയ്തിട്ടുണ്ട്. ആ ഒരു കഥാപാത്രത്തിന് അത് ആവശ്യമാണ്.
ഒരു ദിവസം തന്നെ പല സ്ഥലങ്ങളില്‍ ജോലിക്ക് പോയി ജീവിക്കുന്ന ആളാണ് സുജാത. അതിനാല്‍ തന്നെ അവര്‍ക്ക് സൗന്ദര്യം നോക്കാന്‍ സമയമില്ല. കന്മദത്തിലും അതുപോലെ തന്നെയാണ്. കഥാപാത്രത്തിന്റെ സാഹചര്യം നോക്കിയാണ് അങ്ങനെയുള്ള രൂപമാറ്റം സ്വീകരിക്കാറുളളത്. കഥാപാത്രത്തിന്റെ ബാഹ്യ സൗന്ദര്യത്തിന് താന്‍ പ്രധാന്യം കൊടുക്കാറില്ല. കഥാപാത്രം എന്താണോ ആവശ്യപ്പെടുന്നത് അത് നൂറ് ശതമാനം ചെയ്യാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും മഞ്ജു പറയുന്നു.
മഞ്ജുവിന്റ കഥാപാത്രങ്ങളുടെ സ്വഭാവം പോലെ തന്നെ ലുക്കും പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. രണ്ടാം വരവിലും ഇത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പ്രേക്ഷകരുമായി അടുത്ത് നില്ക്കുന്ന ഗെറ്റപ്പുകളിലായിരിക്കും മഞ്ജു അധികവും പ്രത്യക്ഷപ്പെടുക. ആദ്യ വരവിലെ ഹിറ്റ് കഥാപാത്രങ്ങളായ രാധയും അഞ്ജലിയേയും പോലെ രണ്ടാംവരവിലെ കഥാപാത്രങ്ങളും അത്തരത്തിലുള്ളതായിരുന്നു. സുജാതയേയും നിരുപമയേയും നിത്യ ജീവിതത്തില്‍ പലപ്പോഴും കാണാന്‍ സാധിക്കുണ്ടെന്നാണ് എല്ലാവരും പറയുന്നത്.
1996 ല്‍ സുന്ദര്‍ ദാസ് സംവിധാനം ചെയ്ത സല്ലാപത്തിലൂടെയാണ് മഞ്ജു വാര്യര്‍ വെള്ളിത്തിരയില്‍ എത്തുന്നത്. തുടര്‍ന്ന് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാനും മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുക്കാനും താരത്തിനായി. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും നീണ്ട നാളത്തെ ഇടവേളയെടുത്ത താരം രണ്ടാം വരവും ഗംഭീരമാക്കിയിരുന്നു. ഒന്നിനൊന്ന് മികച്ച ചിത്രങ്ങളും വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് മഞ്ജു തിരിച്ചെത്തിയത്.
അതേസമയം, നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. മമ്മൂട്ടി ചിത്രമായ പ്രീസ്റ്റ്, ചതുര്‍മുഖം എന്നിവയാണ് നടിയുടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍. തിയേറ്റര്‍ റിലീസായിട്ടായിരുന്നു ഈ രണ്ട് ചിത്രങ്ങളും എത്തിയത്. മോഹന്‍ലാല്‍ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്‍ഡ് ജില്, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മഞ്ജുവിന്റെ മറ്റ് ചിത്രങ്ങള്‍. സഹോദരന് മധു വാര്യര്‍ ആണ് ലളിതം സുന്ദരം സംവിധാനം ചെയ്യുന്നത്. മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചത്രമാണിത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...