
Malayalam
മഞ്ജു അന്ന് അറിഞ്ഞുതന്ന അടി പോലെ കരണക്കുറ്റിയ്ക്ക് തന്നെ കിട്ടി ; മഞ്ജു വാര്യരുടെ അടിയില്‍ കുഞ്ചാക്കോ ബോബന് പറയുന്നു
മഞ്ജു അന്ന് അറിഞ്ഞുതന്ന അടി പോലെ കരണക്കുറ്റിയ്ക്ക് തന്നെ കിട്ടി ; മഞ്ജു വാര്യരുടെ അടിയില്‍ കുഞ്ചാക്കോ ബോബന് പറയുന്നു

രാജേഷ് പിള്ള സംവിധാനം നിർവഹിച്ച ‘വേട്ട’ എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ തന്നെ മുഖത്തടിക്കുന്ന സീന്‍ ഷൂട്ട് ചെയ്യുമ്പോഴുണ്ടായ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് കുഞ്ചാക്കോ ബോബന്. സീനില്‍ അടി ഉള്ളതുകൊണ്ട് ധൈര്യമായി അടിച്ചോളാന്‍ രാജേഷും താനും മഞ്ജുവിനോട് പറഞ്ഞിരുന്നു.
രാജേഷ് തല്ലിക്കോളാന്‍ പറഞ്ഞപ്പോൾ തനിക്ക് പറ്റില്ലെന്ന് മഞ്ജു പറഞ്ഞു. പിന്നെ ഞാന്‍ കൂടി മഞ്ജുവിനെ നിര്‍ബന്ധിച്ചു. അങ്ങനെ അറിഞ്ഞു തന്ന അടി പോലെ കരണക്കുറ്റി നോക്കി മഞ്ജു അടിച്ചു. എന്നാല്‍ രണ്ട് മൂന്ന് ടേക്ക് എടുക്കേണ്ടി വന്നു. കാരണം അടിച്ചു തീരുമ്പോഴേക്കും മഞ്ജു സോറി പറയും. അങ്ങനെയാവുമ്പോള്‍ എഡിറ്റ് ചെയ്യാന്‍ കട്ടിങ് പോയന്റ് ഉണ്ടാവില്ല. അതുകൊണ്ടാണ് മൂന്ന് ടേക്കുകള്‍ എടുക്കേണ്ടി വന്നത്,’ ചാക്കോച്ചന് പറഞ്ഞു.
അടിച്ചു കഴിഞ്ഞ് തന്നോട് സോറിയൊന്നും പറയേണ്ടെന്ന് മഞ്ജുവിനോട് പറഞ്ഞെന്നും ചാക്കോച്ചന് പറയുന്നു.
മഞ്ജു വാര്യര്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തിയ ചിത്രമാണ് വേട്ട. ആദ്യമായി പൊലീസ് വേഷം ചെയ്യുമ്പോഴുള്ള ആശങ്കകളും വേഷം തനിക്ക് ചേരുമോ എന്ന കണ്‍ഫ്യൂഷനും തുടക്കത്തില്‍ തനിക്കുണ്ടായിരുന്നുവെന്ന് മഞ്ജുവും ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
ചിത്രത്തിലെ കുറ്റാന്വേഷണ സീനിന് ഇടയില്‍ ചാക്കോച്ചന്റെ കവിളത്ത് അടിക്കേണ്ടി വന്നത് വളരെ വേദനാജനകമായ കാര്യമാണ് തനിക്കെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. എന്നാല്‍ ചാക്കോച്ചന് വളരെ കൂളായിട്ടാണ് പെരുമാറിയതെന്നും മഞ്ജു പറഞ്ഞു. ഇതുപോലെയുള്ള രംഗങ്ങള്‍ മുമ്പ് അഭിനയിച്ചിട്ടില്ലാത്തതിന്റെ ടെന്‍ഷന്‍ തനിക്കുണ്ടായിരുന്നുവെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.
ABOUT MANJU
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...