‘അമ്മ സംഘടനയിലെ പ്രശ്നങ്ങൾക്ക് ഇനി പരിഹാരം പ്രിത്വിരാജ് മാത്രം !!!
Published on

By
‘അമ്മ സംഘടനയിലെ പ്രശ്നങ്ങൾക്ക് ഇനി പരിഹാരം പ്രിത്വിരാജ് മാത്രം !!!
‘അമ്മ സംഘടനയിൽ നിന്നും നാല് നടിമാർ രാജി വച്ചത് വൻ വിവാദങ്ങൾക്കാണ് തിരി കൊളുത്തി വച്ചത്. സംഘടനയുടെ പ്രവർത്തനവും പുതിയ നേതൃത്വവും നിലപാടുമൊക്കെ ചർച്ചയാകുന്നതിനൊപ്പം പ്രിത്വിരാജിന്റെ നിലപാടിനാണ് എല്ലാവരും കാത്തിരിക്കുന്നത്.
യുവ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികരിക്കാൻ മുൻ നിരയിലുണ്ടായിരുന്ന ആളാണ് പ്രിത്വിരാജ്. എന്നാൽ ദിലീപിനെ പുറത്താക്കാൻ ശബ്ദമുയർത്തിയ പ്രിത്വി , തിരിച്ചെടുത്ത നടപടിയിൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. അമ്മയുടെ പ്രെസിഡെന്റ് സ്ഥാനത് മോഹൻലാൽ വന്നതിനു പിന്നാലെയാണ് ദിലീപിനെ തിരിച്ചെടുത്തത്.
മോഹൻലാലിനെ നായകനാക്കി പ്രിത്വിരാജ് തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ അടുത്ത മാസം ആരംഭിക്കാനിരിക്കുകയാണ്. അതിനാലാണ് അമ്മക്കെതിരെ പ്രിത്വിരാജ് സംസാരിക്കാൻ മടിക്കുന്നതെന്നാണ് സംസാരം. എന്നാൽ മോഹന്ലാലുമായുള്ള അടുപ്പം വച്ച് ഈ പ്രശനം സംഘടനയ്ക്കുള്ളിൽ തന്നെ പരിഹരിക്കാൻ പ്രിത്വിക്ക് കഴിയുമെന്നാണ് മറ്റൊരു പക്ഷം.
എന്നാൽ മലയാള സിനിമയിൽ അത്ര സജീവമല്ലാത്ത നാല് പേരുടെ കൊഴിഞ്ഞു പോക്ക് കാര്യമാക്കേണ്ടതില്ലെന്നാണ് അമ്മയുടെ നിലപാട്. പക്ഷെ വനിതാ സംഘടനയിലും പിളർപ്പിന്റെ ലക്ഷണമാണ്. കാരണം സംഘടനയുടെ കടുത്ത നിലപാടുകൾ മഞ്ജു വാര്യർക്ക് ബുദ്ധിമുട്ടയെന്നും അവർ രാജിക്കത്ത് നല്കിയിട്ട് വിദേശത്തേക്ക് പോയെന്നുമാണ് റിപോർട്ടുകൾ.
മാത്രവുമല്ല , സംഘടനക്ക് നേതൃത്വം വഹിക്കാനും നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചന ശ്രെമം ആദ്യം ആരോപിക്കുകയും ചെയ്തത് മഞ്ജു വാര്യരാണ്. എന്നാൽ മഞ്ജുവുവിന്റെ മൗനം വളരെ ശ്രേദ്ധയവുമാണ്. പാർവതിയും ഇതിൽ പ്രതികരിച്ചിട്ടില്ല. മമ്മൂട്ടിയുടെ കസബ വിവാദത്തിൽ പെട്ട പാർവതി വളരെ സമയമെടുത്താണ് ഒരുവിധം പ്രശനങ്ങൾ ഒതുക്കിയത്. ‘അമ്മ ഷോയിൽ പങ്കെടുത്ത പാർവതി ഡബ്ള്യു സി സി യെ തഴഞ്ഞ മട്ടാണ് .
amma association issues and prithvirajs approach
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...