കേരളത്തിൽ വിജയകരമായി 50 ദിനങ്ങൾ …ഇന്ന് മുതൽ ദുബായിലും കുട്ടൻപിള്ളയുടെ ശിവരാത്രി ജൈത്ര യാത്ര ആരംഭിക്കും …
Published on

By
കേരളത്തിൽ വിജയകരമായി 50 ദിനങ്ങൾ …ഇന്ന് മുതൽ ദുബായിലും കുട്ടൻപിള്ളയുടെ ശിവരാത്രി ജൈത്ര യാത്ര ആരംഭിക്കും …
ജീൻ മാർക്കോസ് ഒരുക്കിയ കുട്ടൻപിള്ളയുടെ ശിവരാത്രി വിജയകരമായി അമ്പതു ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. കേരളത്തിലെ വിജയം വിദേശത്തും ഇന്ന് മുതൽ ആവർത്തിക്കാൻ പോകുകയാണ്. ചിത്രത്തിന്റെ ദുബായ് റിലീസുമായി ബന്ധപ്പെട്ട് കുട്ടൻപിള്ളയായി അഭിനയിച്ച സൂരജ് വെഞ്ഞാറമൂട് ദുബായിലെത്തി.
ഹിറ്റ് എഫ് എം റേഡിയോ ജോക്കിയായ ജീൻ മാർക്കോസിന്റെ രണ്ടാമത്തെ ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. ശിവരാത്രി ഉത്സവവും ചക്കപ്പാട്ടുമൊക്കെ കേരളത്തിൽ ഇതിനോടകം ഹിറ്റാണ്. ഒരുകൂട്ടം ഗൾഫ് വാസികളുടെ കൂട്ടായ പ്രയത്നമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രവാസിയായ ജോസെലെറ്റ് ജോസെഫണ്. മാത്രമല്ല ,മുപ്പതോളം പ്രവാസി മലയാളികൾ സിനിമയിൽ വേഷമിട്ടിട്ടുണ്ട്. ചിത്രം നിർമിച്ചിരിക്കുന്നതും പ്രവാസിയായ രാജി നന്ദകുമാറാണ്.
ദുബായ് പ്രീമിയറിൽ കുട്ടൻപിള്ളയുടെ പ്രദർശനം ഇന്ന് വൈകിട്ട് 9 .30 നാണു. വെഞ്ഞാറമൂടിനൊപ്പം സയനോര ഫിലിപ്പ്, ബിജു സോപാനം തുടങ്ങിയവരും പ്രദര്ശനത്തിനുണ്ടാകും.
kuttanpillayude sivarathri dubai release
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...