പെട്രോള്‍ വില വര്‍ദ്ധനവ് സര്‍ക്കാരിനെ ബാധിക്കുന്നില്ല, പക്ഷെ എന്നെ ബാധിക്കുന്നു.. എന്റെ ഡ്രൈവര്‍ ഇനി ജോലിക്ക് വരില്ലെന്നാണ് പറഞ്ഞത്; അനുപം ഖേര്‍ എഴുതിയ ട്വീറ്റ് കുത്തിപ്പൊക്കി മഹാരാഷ്ട്ര മന്ത്രി യഷോമതി താക്കൂര്‍

രാജ്യത്ത് രാജ്യത്ത് പെട്രോള്‍ വില കുതിച്ചുയരുകയാണ്. ഇപ്പോൾ ഇതാ പെട്രോള്‍ വില വര്‍ദ്ധവിനെതിരെ ബോളിവുഡ് താരം അനുപം ഖേര്‍ എഴുതിയ ട്വീറ്റ് കുത്തിപ്പൊക്കി മഹാരാഷ്ട്ര മന്ത്രി യഷോമതി താക്കൂര്‍. പെട്രോള്‍ വില സര്‍ക്കാരിനെ ബാധിക്കുന്നില്ല, പക്ഷെ തന്നെ ബാധിക്കുന്നുണ്ട് എന്ന് 2010ല്‍ പങ്കുവച്ച ട്വീറ്റാണ് യഷോമതി താക്കൂര്‍ റീട്വീറ്റ് ചെയ്തിരിക്കുന്നത്.
”എന്റെ ഡ്രൈവര്‍ ഇനി ജോലിക്ക് വരില്ലെന്നാണ് എന്നോട് പറയുന്നത്. കാരണം ചോദിച്ചപ്പോള്‍, പെട്രോള്‍ വില വര്‍ദ്ധനവ് സര്‍ക്കാരിനെ ബാധിക്കുന്നില്ല. പക്ഷെ എന്നെ ബാധിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്” എന്നായിരുന്നു അനുപം ഖേര്‍ ട്വീറ്റ് ചെയ്തത്.
നിലവില്‍ പെട്രോള്‍ വില 100 കടന്നിനാല്‍ താന്‍ പോലും അനുപം ഖേറിന്റെ ഡ്രൈവറെ ഓര്‍ത്ത് വിഷമത്തിലാണ് എന്ന് കളിയാക്കിയാണ് മന്ത്രി ട്വീറ്റ് പങ്കുവെച്ച് കുറിച്ചത്. പെട്രോള്‍ വില വര്‍ദ്ധിക്കുന്നതിനെതിരെ പ്രതികരിക്കാത്തതിനാല്‍ അമിതാഭ് ബച്ചന് അടക്കമുള്ള താരങ്ങളെ മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് നാനാ പട്ടോലെ വിമര്‍ശിച്ചിരുന്നു.
അതേസമയം, മുംബൈയില്‍ പെട്രോള്‍ വില 100 കടന്നു. വിവിധ നഗരങ്ങളിലായി പെട്രോളിന് 29 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഈ മാസം എട്ട് തവണയാണ് ഇന്ധന വില കൂട്ടുന്നത്. 8 തവണയായി പെട്രോളിന് 2 രൂപ 21 പൈസയും ഡീസലിന് 2 രൂപ 36 പൈസയുമാണ് ഉയര്‍ന്നത്.
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...
മലയാളികളുടെ മോഹൻലാൽ തന്റെ പുതിയ സിനിമാ തിരക്കുകളിലാണ്. ഇപ്പോഴിതാ സിനിമ ചിത്രീകരണത്തിനെത്തിയ നടൻ മോഹൻലാലിനെ പാർലമെൻ്റിൽ അതിഥിയായി സ്വീകരിച്ചിരിക്കുകയാണ് ശ്രീലങ്കൻ സർക്കാർ....
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...