സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ആരാധകരുമായി സംവദിക്കാറുള്ള താരമാണ് അനുശ്രീ. അശ്ലീല കമന്റുമായി എത്തിയവന് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് താരം. ഏറ്റവും ഒടുവിൽ നടന്ന ചോദ്യോത്തര വേളയിൽ നടിയുടെ ഹോട്ട് ചിത്രമാണ് ഒരാൾ ചോദിച്ചിരിക്കുന്നത്. എന്നാൽ ആളെ നിരാശനാക്കാതെ ഒരു ചിത്രം അനുശ്രീ നൽകുകയും ചെയ്തു.
ഹോട്ട് എന്നാൽ മലയാളത്തിൽ ചൂടൻ എന്നർത്ഥം. അത്തരത്തിൽ ശരിക്കും ഒരു ചൂടൻ ചിത്രം തന്നെ പോസ്റ്റ് ചെയ്യുകയും ചെയ്തു. കാസറോളിനുള്ളിൽ ആവി പറക്കുന്ന ചൂട് ദോശ അടുക്കി വച്ചിരിക്കുന്ന ചിത്രമാണ് അനുശ്രീ ‘ചൂടൻ’ ചിത്രമായി ആരാധകന് നൽകിയത്.
ഇത് കൂടാതെ നിരവധി ചോദ്യങ്ങൾ ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. മമ്മൂട്ടിയെക്കുറിച്ച് പറയാൻ പറഞ്ഞപ്പോൾ, ‘ഒറ്റവാക്കിൽ ഒതുക്കാൻ പറ്റാത്ത പ്രതിഭാസം ’ എന്നാണ് നടി മറുപടി നൽകിയത്.
ഇൻഡസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ പേര് ചോദിച്ചപ്പോൾ സ്വാസിക, ശിബ്ല എന്നിവരുടെ േപരാണ് അനുശ്രീ പറഞ്ഞത്. അറേഞ്ച്ഡ് വെഡ്ഡിങിനേക്കാൾ പ്രണയവിവാഹമാണ് ഇഷ്ടമെന്നും നടി തുറന്നുപറഞ്ഞു. ഉയരം 170 എന്നും ശരീരഭാരം 55 കിലോ ആണെന്നും നടി പറയുകയുണ്ടായി. സിനിമയ്ക്ക് ആവശ്യമെങ്കില് ലിപ്ലോക്ക് രംഗങ്ങൾ ചെയ്യുമോ എന്ന ചോദ്യത്തിന് ചെയ്യും എന്നായിരുന്നു അനുശ്രീയുടെ മറുപടി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തം ഉണ്ടായത്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന സിവിൽ ആശുപത്രിയിൽ ട്രാൻസ്മിഷൻ മെഡിസിനിൽ...
കഴിഞ്ഞ ദിവസമായിരുന്നു അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്ന് വന്നിരുന്നത്. ഇപ്പോഴിതാ അഞ്ജലിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഗീതി...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം...