കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരം തിരികെ നല്‍കുന്നില്ലെന്ന പരാതിയുമായി നടന് വിശാല്‍ രംഗത്തെത്തിയിരിക്കുകയാണ് . നടന് ജീവയുടെ പിതാവും നിര്‍മ്മാതാവുമായ ആര്.ബി. ചൗധരിക്കെതിരെ വിശാല്‍ നൽകിയ പരാതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധ നേടിയിരിക്കുകയാണ്.
കടം വാങ്ങിയ പണം തിരിച്ചു നല്‍കിയിട്ടും ഈടായി നല്കിയ രേഖകള്‍ തിരിച്ചു നല്കുന്നില്ലെന്നുമാണ് വിശാല്‍ പരാതിയില്‍ പറയുന്നത്. വിശാല്‍ നായകനായി എത്തിയ ഇരുമ്പു തിരൈ എന്ന സിനിമക്കായി ചൗധരിയില്‍ നിന്ന് പണം കടംവാങ്ങിയിരുന്നു.
സ്വന്തം വീടായിരുന്നു കടം വാങ്ങുന്നതിനുള്ള ഈടായി നല്‍കിയിരുന്നത്. എന്നാല്‍ പണം പൂര്‍ണമായും തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരവും രേഖകളും തിരികെ നല്‍കുന്നില്ലെന്നാണ് വിശാലിന്റെ പരാതി.
താന്‍ രേഖകള്‍ തിരികെ ചോദിച്ചപ്പോള്‍ അവ കാണാനില്ലെന്നായിരുന്നു മറുപടിയെന്നാണ് വിശാല്‍ നല്കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ടി നഗര്‍ പൊലീസ് കമ്മീഷണര്‍ക്കാണ് വിശാല്‍ പരാതി നല്‍കിയിരിക്കുന്നത്.പരാതിയില്‍ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...