
Malayalam Breaking News
വനിതാ സംഘടനയിൽ നിന്നും മഞ്ജു വാര്യർ രാജി വയ്ക്കുന്നു ??
വനിതാ സംഘടനയിൽ നിന്നും മഞ്ജു വാര്യർ രാജി വയ്ക്കുന്നു ??
Published on

By
വനിതാ സംഘടനയിൽ നിന്നും മഞ്ജു വാര്യർ രാജി വയ്ക്കുന്നു ??
‘അമ്മ സംഘടനയിൽ നിന്നും ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ 4 പേര് രാജി വച്ച സാഹചര്യത്തിൽ ദിലീപിനെതിരെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. എന്നാൽ മഞ്ജു വാര്യർ വനിതാ സംഘടനയായ ഡബ്ള്യു സി സി യിൽ നിന്നും രാജി വൈകുന്നുവെന്നു റിപോർട്ടുകൾ പറയുന്നു.
സംഘടനയുടെ ചില കടുത്ത നിലപാടുകളാണ് മഞ്ജുവിന്റെ തീരുമാനത്തിന് കാരണമെന്നാണ് നടിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. രാജി സമർപ്പിച്ച ശേഷം താരം വിദേശത്തേക്ക് പോയെന്നുമാണ് അറിവ്. പാർവതിക്കെതിരെ ഉണ്ടായ വിവാദങ്ങൾ മുതൽ മഞ്ജു വാര്യർ സംഘടനയോട് അകന്നെന്നാണ് റിപ്പോർട്ട്.
മഞ്ജുവിന്റെ അടുത്ത സുഹൃത്തായിരുന്നു ഭാഗ്യലക്ഷ്മി. എന്നാൽ വനിതാ സംഘടന ആദ്യമായി ഉടലെടുത്തപ്പോൾ ഭാഗ്യലക്ഷ്മിയെ ഇവർ ഒഴിവാക്കി. ഇക്കാര്യം മഞ്ജുവിനും അറിയില്ലായിരുന്നു. ഇതും കല്ലുകടിക്ക് കാരണമായി.
ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് ഭാവന, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് തുടങ്ങിയവർ അമ്മയിൽ നിന്നു രാജി വച്ചതിനു പിന്നാലെയാണ് മഞ്ജുവിന്റെ ഇൗ തീരുമാനമെന്ന് അറിയുന്നു. അമ്മ സംഘടനയെ പിളർത്തികൊണ്ട് പോകാൻ മഞ്ജുവിന് താൽപര്യമില്ലാത്തതാണ് ഇൗ തീരുമാനത്തിലേക്കെത്താൻ താരത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
manju warrier resigned from w c c
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...