എന്റെ ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുമ്പോഴും മികച്ച രീതിയില്‍ മുന്നേറാന്‍ എന്നെ പ്രേരിപ്പിച്ചു; സ്റ്റഡ് മാസ്റ്റര്‍ക്ക് നന്ദി പറഞ്ഞ് സമാന്ത

‘ദ ഫാമിലി മാന്‍ സീസണ് 2’ വെബ് സീരിസിന് നേരെയും സമാന്ത്ക്ക് നേരെയും വിവാദങ്ങള്‍ ഉയരുന്നുണ്ടെങ്കിലും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് സീരീസിന് ലഭിക്കുന്നത്. രാജി എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയായി എത്തി അമ്പരപ്പിക്കുന്ന പ്രകടനമാണ് സമാന്ത കാഴ്ച വെച്ചത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
ഏറെ അപകടം നിറഞ്ഞ സംഘട്ടന രംഗങ്ങളെല്ലാം മികവോടെ ചെയ്ത സമാന്തയെ പ്രേക്ഷകര്‍ അഭിനന്ദിക്കുകയാണ്. ചിത്രത്തിലെ ഒരു ലൊക്കേഷന്‍ വീഡിയോ പങ്കുവച്ച് സ്റ്റണ്ട് മാസ്റ്ററായ യാനിക് ബെന്നിന് നന്ദി പറയുകയാണ് സമാന്ത ഇപ്പോള്‍.
”സംഘട്ടന രംഗങ്ങള്‍ക്കായി എന്നെ പരിശീലിപ്പിച്ച യാനിക് ബെന്നിന് പ്രത്യേകം നന്ദി…. എന്റെ ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുമ്പോഴും മികച്ച രീതിയില്‍ മുന്നേറാന്‍ എന്നെ പ്രേരിപ്പിച്ചതിന്….. (വേദനാസംഹാരികള്‍ക്ക് നന്ദി). ഉയരങ്ങളെ എനിക്ക് ഭയമാണ്, പക്ഷേ ഞാന്‍ ആ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയത് നിങ്ങള്‍ എന്റെ പിറകിലുണ്ടെന്ന ധൈര്യത്തിലാണ്… ഒരുപാടൊരുപാട് സ്നേഹം” എന്ന് സമാന്ത വീഡിയോക്കൊപ്പം കുറിച്ചു.
ജൂണ്‍ 4ന് ആണ് ആമസോണ്‍ പ്രൈമില്‍ ഫാമിലിമാന് സ്ട്രീമിംഗ് ആരംഭിച്ചത്. വലിയൊരു മിഷനുമായി എത്തുന്ന ശ്രീലങ്കന്‍ തമിഴ് പോരാളിയുടെ വേഷമാണ് ചിത്രത്തില്‍ സമാന്ത അവതരിപ്പിച്ചത്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സില്‍ ഒന്നാണ് ഈ കഥാപാത്രം.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...