
Malayalam
ലൗ യു ഫോർഎവർ! അവളെ മറന്നില്ല… ആശംസയുമായി മഞ്ജു വാര്യർ
ലൗ യു ഫോർഎവർ! അവളെ മറന്നില്ല… ആശംസയുമായി മഞ്ജു വാര്യർ
Published on

സിനിമകളിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ സജീവമായ മഞ്ജു സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ ഇതാ നടി ഭാവനയുടെ 35-ാം ജന്മദിനത്തിൽ പിറന്നാളാശംസ നേർന്നുകൊണ്ടാണ് നടി മഞ്ജു വാര്യർ എത്തിയിരിക്കുകയാണ്
‘പ്രിയപ്പെട്ടവളേ നിനക്ക് സന്തോഷ ജന്മദിനം, ലൗ യു ഫോർഎവർ’ എന്നാണ് ഇരുവരുമൊന്നിച്ചുള്ള പഴയൊരു ചിത്രത്തോടൊപ്പം മഞ്ജു കുറിച്ചിരിക്കുന്നത്.
മഞ്ജുവിൻ്റെ സ്വന്തം ഭാവന, നിങ്ങൾ ഒരുമിച്ചൊരു സിനിമ വരണം തുടങ്ങി നിരവധി കമന്‍റുകളുമായി ആരാധകരും ചിത്രത്തിന് താഴെ എത്തിയിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട നായികമാരെ ഒരു ഫ്രയിമില്‍ കണ്ടതോടെ ആവേശത്തിലാണ് ആരാധകര്‍.. നിരവധി ആരാധകരും ഭാവനയ്ക്ക് ആശംസകളുമായി പോസ്റ്റിന് താഴെ എത്തിയിട്ടുണ്ട്
മഞ്ജു വാര്യർ ഹൗ ഓള്‍ഡ് ആര്‍യൂ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ പിന്തുണ നൽകി ഭാവന ഒപ്പമുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ മുമ്പും സോഷ്യൽമീഡിയ ലോകത്ത് വൈറലായിട്ടുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രവും സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ഭാവനയ്ക്ക് പിറന്നാൾ ആശംസയുമായി ഗീതു മോഹൻദാസും, സംയുക്ത വർമ്മയും എത്തിയിട്ടുണ്ട് തങ്ങളുടെ സൗഹൃദം നിഴലിക്കുന്ന ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും ജന്മദിനമാശംസകൾ നേർന്നിരിക്കുകയാണ്.
ധൈര്യശാലിയായ, പുലിക്കുട്ടിയായ കൂട്ടുകാരിക്ക് ജന്മദിനമാശംസിക്കുന്നു എന്ന് ഗീതു മോഹൻദാസ് കുറിച്ചപ്പോൾ മഞ്ജു വാര്യർക്കും ഭാവനയ്ക്കും ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് സംയുക്ത വർമ്മയുടെ പോസ്റ്റ്
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.
അഞ്ചു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഭാവനയും നവീനും വിവാഹിതരായത്. കന്നഡ നിര്‍മ്മാതാവായ നവീനിനെ വിവാഹം ചെയ്ത നടി പിന്നീട് അഭിനയത്തില്‍ നിന്നും ഒരു ചെറിയ ബ്രേക്കെടുക്കുകയായിരുന്നു. എങ്കിലും സിനിമ മറന്നൊരു ലോകം അസാധ്യമാണെന്നു തോന്നിയപ്പോള്‍ അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയും ചെയ്തു . തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്ക് 99ലൂടെ ഗണേഷിന്റെ നായികയായിട്ടായിരുന്നു ഭാവനയുടെ തിരിച്ചുവരവ്. ഇനി മലയാളത്തിലേക്കുള്ള താരത്തിന്റെ തിരിച്ച് വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളത്തിന്റെ സ്വന്തം നിത്യ ഹരിത നായകൻ പ്രേം നസീർ ലോകത്തോട് വിട പറഞ്ഞിട്ട് മുപ്പത്തിആറ് വർഷം പിന്നിട്ടു. 1989 ജനുവരി 16നാണ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...