
Malayalam
ബേക്ക് ഹൗസ് ജീവനക്കാരുടെ വേഷത്തിൽ ആസിഫ്; ഇത് മകൾക്കായുള്ള സർപ്രൈസ് ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !
ബേക്ക് ഹൗസ് ജീവനക്കാരുടെ വേഷത്തിൽ ആസിഫ്; ഇത് മകൾക്കായുള്ള സർപ്രൈസ് ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !

യുവനടന്മാരിൽ ശ്രദ്ധേയമായ നടനാണ് ആസിഫ് അലി. ആസിഫ് അലിയുടെ സിനിമ വിശേഷങ്ങൾ അറിയുന്നതിലുള്ള താല്പര്യം തന്നെ ആസിഫിന്റെ കുടുംബ വിശേഷങ്ങൾക്കും ആരാധകർ കൊടുക്കാറുണ്ട്, ഇപ്പോൾ നടനിൽ നിന്നും നല്ലൊരു പിതാവിലേക്ക് എത്തിയപ്പോഴുള്ള നിമിഷങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ലോക്ക്ഡൗണിനിടയിലും മകൾ ഹയയ്ക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ആസിഫ് അലിയും ഭാര്യ സമയും . കഴിഞ്ഞ ദിവസമായിരുന്നു ഹയയുടെ നാലാം പിറന്നാൾ ആഘോഷം നടന്നത് . മകൾക്കായി ഒരു ബേക്ക് ഹൗസാണ് ആസിഫ് അലി ഒരുക്കിയത്. ആസിഫും ഭാര്യ സമയും മകൻ ആദമും അടക്കം വീട്ടിലുള്ള എല്ലാവരും ബേക്ക് ഹൗസ് ജീവനക്കാരുടെ വേഷമണിഞ്ഞ് എത്തിയപ്പോൾ കുഞ്ഞ് ഹയയും ഹാപ്പിയായി .
2013 മേയ് 26-നായിരുന്നു ആസിഫിന്റെയും തലശ്ശേരി സ്വദേശിനിയായ സമ മസ്റീന്റെയും വിവാഹം. ആദം അലി, ഹയ എന്നിവരാണ് മക്കൾ. കുഞ്ഞുങ്ങളുടെ വലിയ വിശേഷങ്ങളും ഭാര്യ സമയ്ക്കൊപ്പമുള്ള ഫോട്ടോകളും ഇടയ്ക്കൊക്കെ ആസിഫ് ആരാധകർക്കായി പങ്കുവെക്കാറുണ്ട്.
ഋതു എന്ന ചിത്രത്തിൽ പ്രതിനായക സ്വഭാവമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടെത്തിയ ആസിഫ് ഇന്ന് ഒരു നടനെന്ന രീതിയിൽ തന്റേതായൊരിടം മലയാളസിനിമയിൽ കണ്ടെത്തിയിട്ടുണ്ട്.
ഒരിടയ്ക്ക് മലയാളസിനിമയിലെ ആസ്ഥാന ബിടെക്കുകാരൻ എന്ന ഇമേജിൽ വീണുപോയെങ്കിലും കക്ഷി അമ്മിണിപ്പിള്ള, ഉയരെ, കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച് ആസിഫ് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു.
about asif ali
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...