
Malayalam
‘വരനെ ആവശ്യമുണ്ട്’; സിനിമയിലെ രസകരമായ ഡിലീറ്റഡ് സീൻസ് പങ്കുവെച്ച് ജോണി ആന്റണി !
‘വരനെ ആവശ്യമുണ്ട്’; സിനിമയിലെ രസകരമായ ഡിലീറ്റഡ് സീൻസ് പങ്കുവെച്ച് ജോണി ആന്റണി !

വരനെ ആവശ്യമുണ്ട്’ സിനിമയിലെ ഡിലീറ്റ് ചെയ്ത സീൻ പുറത്തുവിട്ട് ജോണി ആന്റണി. സുരേഷ് ഗോപിയും ശോഭനയും ഏറെ നാളുകൾക്ക് ശേഷം വീണ്ടും ഒന്നിച്ച് അഭിനയിച്ച ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. 2020ൽ പുറത്തിറങ്ങിയ സിനിമ മികച്ച വിജയം നേടിയിരുന്നു .ഇപ്പോഴിതാ ചിത്രത്തിലെ ചില ഡിലീറ്റഡ് രംഗങ്ങളുമായി എത്തിയിരിക്കുകയാണ് അണിയറപ്രവത്തകർ.
സംവിധായകൻ അനൂപ് സത്യന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ എത്തിയിരിക്കുന്നത്. ചിത്രത്തിലെ ഇടയിലുള്ള ഭാഗങ്ങൾക്കിടയിൽ നിന്നും രംഗാനങ്ങൾ കൂട്ടിച്ചേർത്താണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ജോണി ആന്റണിയും ഡിലീറ്റഡ് വീഡിയോ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
മലയാളത്തിലെ പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപി, ദുൽഖർ സൽമാൻ, ശോഭന, കല്യാണി പ്രിയദർശൻ, ഉർവശി തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ദുല്‍ഖര്‍ സല്മാന് ആദ്യമായി നിര്‍മിച്ച ചിത്രം കൂടെയാണ് വരനെ ആവശ്യമുണ്ട്. ചിത്രം 28 കോടി കളക്ഷന്‍ ആണ് തിയേറ്ററില്‍ നിന്ന് സ്വന്തമാക്കിയത്. മുൻപും സിനിമയുടെ ഡിലീറ്റഡ് ഭാഗങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.
about varane avashyamundu
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...