
News
ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്; കുറ്റം തെളിയുന്നതു വരെ ആരോപണ വിധേയന് നിരപരാധിയാണെന്നും വൈരമുത്തു
ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്; കുറ്റം തെളിയുന്നതു വരെ ആരോപണ വിധേയന് നിരപരാധിയാണെന്നും വൈരമുത്തു
Published on

ഒഎന്‍വി പുരസ്കാര വിവാദത്തില്‍ വിശദീകരണവുമായി രംഗത്തെത്തി കവിയും ഗാനരചയിതാവുമായ വൈരമുത്തു. ലൈംഗിക പീഡനാരോപണം കെട്ടിച്ചമച്ചതാണെന്നും മൂന്ന് വര്‍ഷമായിട്ടും കേസെടുത്തിട്ടല്ലെന്നും കുറ്റം തെളിയുന്നതു വരെ ആരോപണ വിധേയന് നിരപരാധിയാണെന്നും വൈരമുത്തു പറഞ്ഞു.
മീടൂ ആരോപണത്തിന് വിധേയനായ വൈരമുത്തുവിന് പുരസ്കാരം നല്കുന്നതില് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പിന്നാലെ, പുരസ്കാരം നല്കുന്ന തീരുമാനം പുനപരിശോധിക്കാന്‍ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി തീരുമാച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്കാരത്തിന് വൈരമുത്തു അര്‍ഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
ഇതോടെ നടി റിമ കല്ലിങ്കലും പാര്‍വതിയും അടക്കമുള്ളവര്‍ വൈരമുത്തുവിന് എതിരെ രംഗത്തെത്തുകയായിരുന്നു. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് 17 ഓളം സ്ത്രീകള്‍ വൈരമുത്തുവിന് എതിരെ രംഗത്തെത്തിയിട്ടുണ്ട് എന്നാണ് റിമ കല്ലിങ്കല്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
2018-ല്‍ മീ ടു കാമ്പയിനിന്റെ ഭാഗമായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതിയാണ് വൈരമുത്തുവിനെതിരേ ലൈംഗികാരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ ഗായിക ചിന്മയി ശ്രീപാദയും ഗുരുതര ആരോപണവുമായി രംഗത്തെത്തി. ‘വൈരമുത്തുവിന് പുരസ്കാരം നല്കിയതു കണ്ട് അന്തരിച്ച ശ്രീ ഒ.എന്‍.വി കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും’ എന്നാണ് ചിന്മയി പരിഹാസരൂപേണ കുറിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...