
News
എന്ത് തരം മാധ്യമ ധർമ്മമാണ് ഇത്! ചാനൽ പൂട്ടി വല്ല പണിയും നോക്ക്; ജനം ടിവിക്കെതിരെ ഷിയാസ് കരീം
എന്ത് തരം മാധ്യമ ധർമ്മമാണ് ഇത്! ചാനൽ പൂട്ടി വല്ല പണിയും നോക്ക്; ജനം ടിവിക്കെതിരെ ഷിയാസ് കരീം
Published on

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൃഥ്വിരാജിനെയും കുടുംബത്തെയും ആക്ഷേപിച്ച് ജനം ടിവി ലേഖനവുമായി എത്തിയത്. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നാണ് ജനം ടിവി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമര്‍ശം.
പൃഥ്വിരാജിന്റെ കണ്ണീര് വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്ന തലക്കെട്ടില്‍ ജികെ സുരേഷ് ബാബുവാണ് ലേഖനം എഴുതിയിരിക്കുന്നത്.
പൃഥ്വിരാജിന്റെ കുടുംബത്തെ ആക്ഷേപിച്ച് കൊണ്ടുള്ള ജനം ടിവിയുടെ പരാമര്‍ശത്തില്‍ സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് വിമര്‍ശനം അറിയിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ പൃഥ്വിരാജിനേയും കുടുംബത്തെയും ആക്ഷേപിച്ചുള്ള ജനംടിവി ലക്ഷണത്തിൽ പ്രതികരണവുമായി നടനും മോഡലുമായ ഷിയാസ് കരീം. അഭിപ്രായം പറയുന്നവരുടെ കുടുംബത്തെ ആക്ഷേപിക്കുന്നത് എന്ത് തരം മാധ്യമ ധർമമാണ് എന്ന് താരം ചോദിക്കുന്നു. താൻ പൃഥ്വിരാജിന്റെ അഭിപ്രായത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഷിയാസ് കരീമിന്റെ പ്രതികരണം.
ഷിയാസ് കുറിച്ചത് ഇങ്ങനെയാണ്
അഭിപ്രയം പറയുന്നവന്റെ അച്ഛനും കുടുംബക്കാർക്കും എതിരെ സംസാരിക്കുന്നത് എന്ത് തരം മാധ്യമ ധർമ്മമാണ് , ഇതൊക്കെ ശരിയാണ് എന്ന് നിങ്ങൾ ചിന്തിക്കുന്നു എങ്കിൽ ചാനൽ പൂട്ടി നിങ്ങൾ വല്ല പണിയും നോക്ക് ജനം ടിവിക്ക് എതിരെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നു. പൃഥ്വിരാജിന്റെ അഭിപ്രായത്തിനൊപ്പം
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടൈം ട്രാവൽ ചിത്രത്തിനായി...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് സുഹാസിനി. ഇപ്പോഴിതാ നടിയെ കുറിച്ച് നടൻ പാർത്ഥപൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ‘വെർഡിക്റ്റ്’ എന്ന ചിത്രത്തിന്റെ...
സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഇരുപതാമത് ജനറൽ ബോഡി മീറ്റിങ് നടന്നു. തിരുവനന്തപുരം എസ് പി ഗ്രാൻഡ് ഡേയ്സ് ഹോട്ടലിൽ വെച്ചായിരുന്നു...
ഉലകനായകൻ കമൽ ഹാസൻ ചിത്രമായ തഗ്ഗ് ലൈഫിന്റെ കർണാടകയിലെ റിലീസ് പ്രതിസന്ധിയിൽ തന്നെ തുടരുന്നു. സിനിമയുടെ റിലീസിനെതിരെ ചിലർ രംഗത്തെത്തിയിരുന്നു. ഇതേ...
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക്...