
serial
ദുരിത പൂരിതമായ 20 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഈശ്വരാനുഗ്രഹത്താല്‍ ഇന്ന് വീട്ടിലേക്ക് മടങ്ങുന്നു; കൈലാസ് നാഥ്
ദുരിത പൂരിതമായ 20 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഈശ്വരാനുഗ്രഹത്താല്‍ ഇന്ന് വീട്ടിലേക്ക് മടങ്ങുന്നു; കൈലാസ് നാഥ്

സീരിയൽ താരം കൈലാസ് നാഥ് രോഗാവസ്ഥയെ തരണം ചെയ്തതായി സുഹൃത്തുക്കൾ. ഇരുപത് ദിവസത്തെ ആശുപത്രി വാസത്തിന് പിന്നാലെ അദ്ദേഹം വീട്ടിലേക്ക് മടങ്ങിയെന്ന് സുഹൃത്തുക്കൾ സോഷ്യൽ മീഡിയയയിലൂടെ അറിയിച്ചു.
വീട്ടിലേക്ക് മടങ്ങിയ വിവരം കൈലാസിന്റെ സുഹൃത്ത് സുരേഷ്കുമാര്‍ രവീന്ദ്രന് ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കൈലാസ് പറഞ്ഞ വാക്കുകള്‍ കുറിച്ചാണ് സുരേഷ് കുമാറിന്റെ പോസ്റ്റ്.
കൈലാസേട്ടന്റെ വാക്കുകള്‍ :
‘ഭഗവത് കൃപയാല്‍ അനുഗ്രഹീതമായ ദിനം.
സുമനസ്സുകളുടെ എല്ലാം പ്രാര്‍ത്ഥനകളുടേയും അനുഗ്രഹങ്ങളുടേയും സപ്പോര്‍ട്ടിന്റേയും ഫലമായി, ദുരിത പൂരിതമായ 20 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഈശ്വരാനുഗ്രഹത്താല്‍ സന്തോഷമായി ഇന്ന് വീട്ടിലേക്ക് മടങ്ങുന്നു. തുടര്‍ന്നും എല്ലാവരുടേയും പ്രാര്‍ത്ഥനകളും അനുഗ്രഹവും ഉണ്ടാകണേ.. വാക്കുകള്‍ക്കതീതമായ നന്ദിയും കടപ്പാടും കൃതജ്ഞതയും എല്ലാവരേയും അറിയിക്കുന്നു.
നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോറിസ് ബാധിച്ച് ചികിത്സയിലായിരുന്നു കൈലാസ് നാഥ്. നടന് സജിന്‍ ആയിരുന്നു ആദ്യം കൈലാസിന്റെ അവസ്ഥ പങ്കുവച്ച് രംഗത്തെത്തിയത്. നടന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും കുടുംബം ബുദ്ധിമുട്ടുകയാണെന്നും സജിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.
സച്ചിയും രേവതിയുടെയും സന്തോഷം തല്ലികെടുത്തുന്ന പ്രവർത്തിയായിരുന്നു ഇന്ന് ചന്ദ്രമതി ചെയ്തത്. പക്ഷെ ചന്ദ്രമതിയ്ക്ക് വർഷ കൊടുത്തോ എട്ടിന്റെപണിയും. അതോടുകൂടി ചന്ദ്രമതിയ്ക്ക് സമാധാനമായി....
പാറുവിന്റെയും വിശ്വജിത്തിന്റെയും വിവാഹ വാർത്ത ശോഭയും അറിഞ്ഞു. വീട്ടിലെത്തിയ പാറുവിനെയും വിശ്വനെയും ഇറക്കിവിടുകയും ചെയ്തു. പക്ഷെ അവരുടെ വിവാഹം മുതലാക്കി പല്ലവിയെ...
ജാനകി തന്റെ അമ്മയെ കണ്ടുപിടിച്ചത് പൊന്നുവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവസാനം തന്റെ അമ്മമ്മയെ കാണണം എന്ന് പറഞ്ഞ് പൊന്നു കരഞ്ഞപ്പോൾ ജാനകി...
സച്ചിയും രേവതിയും കിട്ടിയ ഓർഡർ ഗംഭീരമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. അതിനിടയിൽ ഇതൊന്നും കണ്ടിഷ്ടപ്പെടാത്ത ചന്ദ്രമതിയും ശ്രുതിയും ഇടയ്ക്ക് ചെറിയ പ്രശ്ങ്ങൾ ഉണ്ടാക്കി....
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ...