
News
കലാസംവിധായകൻ ഉണ്ണി കുറ്റിപ്പുറം അന്തരിച്ചു
കലാസംവിധായകൻ ഉണ്ണി കുറ്റിപ്പുറം അന്തരിച്ചു

കലാസംവിധായകൻ ഉണ്ണി കുറ്റിപ്പുറം അന്തരിച്ചു. നാൽപ്പത്തിയൊൻപത് വയസ്സായിരുന്നു. കിഡ്നി സംബന്ധിച്ചുള്ള അസുഖം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ചാലിശ്ശേരി ഭാര്യാഗൃഹത്തിൽ ചികിത്സയിൽ കഴിയവേ രോഗാവസ്ഥ മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 9 മണിക്കായിരുന്നു അന്ത്യം സംഭവിച്ചത്.
മലയാളം, തമിഴ്, ഹിന്ദി സിനിമകൾക്കായി സഹകലാസംവിധായകനായും, കലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.
ചീരക്കുഴി ഉണ്ണി എന്ന പേരിലാണ് കലാസംവിധാന മേഖലയിൽ ഉണ്ണി അറിയപ്പെട്ടിരുന്നത്. സിനിമാ മേഖലയിൽ നിന്നുമുള്ള നിരവധി പേരാണ് ഉണ്ണി കുറ്റിപ്പുറത്തിന് ആദരാഞ്ജലികൾ നേർന്ന് രംഗത്തെത്തുന്നത്.
നടൻ അനീഷ് ജി മേനോൻ അടക്കമുള്ളവർ ആദരാഞ്ജലികൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. ഭാര്യ പ്രവീണ. മകൻ സച്ചു.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...