
serial
സ്വാന്തനത്തിന് പിന്നാലെ കുടുംബവിളക്ക് നിര്‍ത്തിയോ? ശീതളിന്റെ മറുപടി വൈറൽ
സ്വാന്തനത്തിന് പിന്നാലെ കുടുംബവിളക്ക് നിര്‍ത്തിയോ? ശീതളിന്റെ മറുപടി വൈറൽ

കുടുംബവിളക്ക് സീരിയലിലെ ശീതളായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി അമൃത നായര്‍. സീരിയല്‍ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള നടി എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം എത്താറുണ്ട്.
അതേസമയം ഇന്‍സ്റ്റഗ്രാമില്‍ ചോദ്യോത്തര വേളയുമായി അമൃത എത്തിയിരുന്നു. അമൃത നായരോട് ചോദ്യങ്ങള്‍ ചോദിച്ച് ആരാധകര്‍ക്ക് പുറമെ സഹപ്രവര്‍ത്തകരും ഇന്‍സ്റ്റഗ്രാമില്‍ എത്തി.
ലൈവില്‍ പൊട്ടിക്കരഞ്ഞ സംഭവത്തിന് പിന്നാലെ ചേച്ചി ഇപ്പോള്‍ ഒകെയാണോ എന്ന് ചോദിച്ചായിരുന്നു കൂടുതല്‍ പേരും എത്തിയത്. ഇതിനെല്ലാം ചിരിച്ചുകൊണ്ട് ഒകെ ആണെന്ന മറുപടി നടി നല്കി. അതേസമയം കുടുംബവിളക്ക് നിര്‍ത്തി എന്ന ന്യൂസ് കേട്ടു ശരിയാണോ എന്നാണ് മറ്റൊരാള്‍ ചോദിച്ചത്. ഇല്ലെന്നാണ് അമൃത ഈ ചോദ്യത്തിന് മറുപടി കൊടുത്തത്. ഇതിന് പിന്നാലെ ബിഗ് ബോസില്‍ അടുത്ത സീസണ് പോകാന്‍ താല്പര്യമുണ്ടോ എന്നായി അടുത്ത ആളുടെ ചോദ്യം. ഇതിനും ഇല്ലെന്നുളള മറുപടിയാണ് അമൃത നല്‍കിയത്.
സീരിയലുകള്‍ക്ക് പുറമെ വെബ് സീരീസുകളിലും അഭിനയിക്കാറുണ്ട് അമൃത നായര്‍. അടുത്തിടെ വെബ് സീരിസ് ഷൂട്ടിംഗിനിടെ എടുത്തൊരു ചിത്രം നടിയുടെതായി വൈറലായിരുന്നു. ചിത്രീകരണത്തിനായി ഗര്‍ഭിണിയെ പോലെ അണിഞ്ഞൊരുങ്ങിയ ഒരു ചിത്രമായിരുന്നു നടിയുടെതായി അന്ന് വൈറലായത്. തുടര്‍ന്ന് ഇതിന് പലതരത്തിലുളള കമന്റുകളാണ് വന്നത്. തുടര്‍ന്ന് എല്ലാവര്‍ക്കുമുളള മറുപടിയുമായി നടി എത്തിയിരുന്നു.
സച്ചിയും രേവതിയുടെയും സന്തോഷം തല്ലികെടുത്തുന്ന പ്രവർത്തിയായിരുന്നു ഇന്ന് ചന്ദ്രമതി ചെയ്തത്. പക്ഷെ ചന്ദ്രമതിയ്ക്ക് വർഷ കൊടുത്തോ എട്ടിന്റെപണിയും. അതോടുകൂടി ചന്ദ്രമതിയ്ക്ക് സമാധാനമായി....
പാറുവിന്റെയും വിശ്വജിത്തിന്റെയും വിവാഹ വാർത്ത ശോഭയും അറിഞ്ഞു. വീട്ടിലെത്തിയ പാറുവിനെയും വിശ്വനെയും ഇറക്കിവിടുകയും ചെയ്തു. പക്ഷെ അവരുടെ വിവാഹം മുതലാക്കി പല്ലവിയെ...
ജാനകി തന്റെ അമ്മയെ കണ്ടുപിടിച്ചത് പൊന്നുവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവസാനം തന്റെ അമ്മമ്മയെ കാണണം എന്ന് പറഞ്ഞ് പൊന്നു കരഞ്ഞപ്പോൾ ജാനകി...
സച്ചിയും രേവതിയും കിട്ടിയ ഓർഡർ ഗംഭീരമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. അതിനിടയിൽ ഇതൊന്നും കണ്ടിഷ്ടപ്പെടാത്ത ചന്ദ്രമതിയും ശ്രുതിയും ഇടയ്ക്ക് ചെറിയ പ്രശ്ങ്ങൾ ഉണ്ടാക്കി....
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ...