Connect with us

”ഗോപിയേട്ടാ, നിങ്ങള്‍ക്ക് ഓരോ മാസവും ഓരോ ഭാര്യ ആണോ?”; കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടിയുമായി ഗോപി സുന്ദര്‍

Malayalam

”ഗോപിയേട്ടാ, നിങ്ങള്‍ക്ക് ഓരോ മാസവും ഓരോ ഭാര്യ ആണോ?”; കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടിയുമായി ഗോപി സുന്ദര്‍

”ഗോപിയേട്ടാ, നിങ്ങള്‍ക്ക് ഓരോ മാസവും ഓരോ ഭാര്യ ആണോ?”; കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടിയുമായി ഗോപി സുന്ദര്‍

നിരവധി ഗാനങ്ങള്‍ക്ക് ഈണം നല്‍കി പ്രേക്ഷകരുടെ മനം കവര്‍ന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഗോപി സുന്ദര്‍ പങ്കുവെച്ച പോസ്റ്റിന് അപമാനിക്കുന്ന തരത്തിലുള്ള കമന്റിട്ടയാള്‍ക്ക് തക്ക മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹം.

താജ് മഹലിന് മുന്നില്‍ അഭയക്കൊപ്പം ഇരിക്കുന്ന ഒരു പഴയക്കാല ചിത്രമാണ് ഗോപി സുന്ദര്‍ പങ്കുവച്ചത്. ”ഈ ചിത്രം എടുക്കുന്ന സമയത്ത് നിനക്ക് പ്രായം പത്തൊമ്പതായിരുന്നു. നീ എനിക്ക് എല്ലാമാണ്. നിന്നെക്കുറിച്ചു വിവരിക്കാന്‍ എനിക്കു വാക്കുകള്‍ കിട്ടുന്നില്ല. ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു” എന്നാണ് ചിത്രത്തിനൊപ്പം ഗോപി സുന്ദര്‍ കുറിച്ചത്. ഈ പോസ്റ്റിനാണ് ഒരാള്‍ അപമാനിക്കുന്ന കമന്റുമായി എത്തിയത്.

”ഗോപിയേട്ടാ, നിങ്ങള്‍ക്ക് ഓരോ മാസവും ഓരോ ഭാര്യ ആണോ?” എന്നാണ് ടിനു രാജ് എന്ന അക്കൗണ്ടില്‍ നിന്നും വന്ന കമന്റ്.”താങ്കളുടെ അച്ഛനോട് ചോദിക്ക്” എന്നാണ് ഗോപി സുന്ദര്‍ മറുപടി കൊടുത്തത്. മറുപടി വൈറലായതോടെ കമന്റ് ചര്‍ച്ചയായി മാറുകാിരുന്നു. വളരെ വൈകാതെ തന്നെ കമന്റും മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

എപ്പോഴും നടക്കാറുള്ളതു പോലെ തന്നെ ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. മറ്റൊരാളുടെ സ്വകാര്യ ജീവിതത്തില്‍ കൈകടത്തുന്ന പ്രവണത അവസാനിപ്പിക്കണം എന്നാണ് ഗോപി സുന്ദറിനെ പിന്തുണച്ച് ചിലര്‍ കുറിച്ചത്. കമന്റിട്ടയാളെ ന്യായീകരിച്ചും ചിലര്‍ അഭിപ്രായം പറയുന്നുണ്ട്. എന്ത് തന്നെ ആയാലും സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് ഈ വിഷയം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top