
serial
ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് സീരിയൽ താരം രഞ്ജിത്ത്
ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് സീരിയൽ താരം രഞ്ജിത്ത്

ഓട്ടോഗ്രാഫ് എന്ന ഒറ്റ സീരിയലിലൂടെ ജെയിംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് രഞ്ജിത്ത് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറുന്നത്. കബനി എന്ന സീരിയലിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം കൈകാര്യം ചെയ്ത രഞ്ജിത്ത് സത്യാ എന്ന പെൺകുട്ടിയിലും തന്റെ അഭിനയമികവ് തെളിയിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ രജിത്ത് തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്
ഇപ്പോൾ ഇതാ താരം സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പ് വൈറൽ ആകുന്നു. ജീവിതത്തിലെ പുതിയ സന്തോഷത്തെകുറിച്ചാണ് നടൻ സോഷ്യൽ മീഡിയ വഴി പറയുന്നത്. പ്രിയ സഖി ജോലിയിലേക്ക് തിരികെ പ്രവേശിച്ച വിശേഷം ആണ് രഞ്ജിത്ത് പങ്കിടുന്നത്. ‘വീണ്ടും ജോലിയിലേക്ക്. അയർലന്റിലേക്ക്. എല്ലാവിധ ആശംസകളും. ഞങ്ങൾ നിന്നെ മിസ് ചെയ്യാൻ പോവുകയാണ്. ലവ് യൂ’,എന്നും ഭാര്യക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് രഞ്ജിത്ത് കുറിച്ചു.
2017 ൽ ആണ് രഞ്ജിത്തിന്റേയും നഴ്സായ ധന്യയുടെയും വിവാഹം നടക്കുന്നത്. ഫേസ് ബുക്ക് ചാറ്റ് വഴിയാണ് ഇരുവരും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹത്തിലേക്ക് എത്തിയതും. തന്റെ കഥാപാത്രമായ ജെയിംസിനോടുള്ള ഇഷ്ടമാണ് ധന്യയുമായി പ്രണയത്തിൽ ആയതെന്ന് രഞ്ജിത്ത് മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
2019 ൽ ആണ് ഇരുവർക്കും മകൾ ജനിക്കുന്നത്. ഇസബെൽ എന്നാണ് കുട്ടിയ്ക്ക് ഇരുവരും പേര് നൽകിയത്.
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ...
ശ്യാം നൽകിയ പേപ്പറുകൾ കാണാത്ത സങ്കടത്തിലായിരുന്നു ശ്രുതി. അതെടുത്ത് മാറ്റിയത് ശ്യാം തന്നെയാണെന്ന് ശ്രുതി ഉറച്ച് വിശ്വസിക്കുന്നുണ്ട്. ഇതിനിടയിലായിരുന്നു രാത്രിയിൽ അത്...
തനിക്ക് നഷ്ട്ടപ്പെട്ട മകൻ അഭിമന്യു തന്നെയാണ് നന്ദു എന്ന സത്യം തിരിച്ചറിഞ്ഞ നന്ദ തകർന്നുപോയി. നന്ദുവിനെ സ്വന്തമാക്കാൻ ശ്രമിച്ചു. പക്ഷെ നന്ദുവിനെ...
രാധാമണിയ്ക്ക് സംഭവിച്ച ആ മാറ്റാമാണ് ജാനകിയെ വല്ലാതെ അത്ഭുതപ്പെടുത്തിയതും സന്തോഷിപ്പിച്ചതും. പൊന്നുവിനെ സാന്നിധ്യം തന്നെയാണ് രാധാമണിയിൽ ഇങ്ങനൊരു മാറ്റം സംബഹ്വിക്കാൻ കാരണം....