
Malayalam
‘കേരളത്തിന് അഭിമാനം ഭാരതത്തിന് അന്തസ്സ് ജെനി ജെറോമിന് വാത്സല്യം തുളുമ്പുന്ന അഭിനന്ദനങ്ങളുമായി മല്ലിക സുകുമാരന്‍
‘കേരളത്തിന് അഭിമാനം ഭാരതത്തിന് അന്തസ്സ് ജെനി ജെറോമിന് വാത്സല്യം തുളുമ്പുന്ന അഭിനന്ദനങ്ങളുമായി മല്ലിക സുകുമാരന്‍

കേരളത്തിലെ തീരദേശത്ത് നിന്നുമുള്ള ആദ്യ വനിതാ പൈലറ്റായ ജെനി ജെറോമിന് അഭിനന്ദനവുമായി നടി മല്ലിക സുകുമാരന്‍. കേരളത്തിന് അഭിമാനവും ഭാരതത്തിന് അന്തസ്സുമാണ് ജെനിയെന്ന് മല്ലിക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
‘കേരളത്തിന് അഭിമാനം…. ഭാരതത്തിന് അന്തസ്സ്…. ജെനി ജെറോമിന് വാത്സല്യം തുളുമ്പുന്ന അഭിനന്ദനങ്ങള്‍… Proud of you… God Bless You Jenny…’ എന്നാണ് മല്ലിക കുറിച്ചത്.
കോവളം കരുംകുളം കൊച്ചുതുറ സ്വദേശിനി ബിയാട്രിസിന്റെയും ജെറോമിന്റെയും മകളാണ് ഇരുപത്തിമൂന്ന്കാരിയായ ജെനി ജെറോം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പൈലറ്റായി മാറണമെന്ന ആഗ്രഹം ജെനിയ്ക്ക് ഉണ്ടാകുന്നത്. കേരളത്തിലെ ആദ്യത്തെ വനിതാ കൊമേര്‍ഷ്യല്‍ പൈലറ്റ് കൂടിയാണ് ജെനി.
ഇതിനോടകം തന്നെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. സിനിമാ താരങ്ങളടക്കം നിരവധി പേര് കേരളത്തിന്റെ ഈ അഭിമാന നിമിഷത്തില്‍ ജെനിയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് എത്തി.
ഇന്നു രാത്രി 10.25 നു ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയര്‍ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോള്‍ കേരളത്തിലെ തീരദേശമേഖലയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ്.
എയര്‍ അറേബ്യയുടെ കോക്പിറ്റിനുള്ളില്‍ സഹപൈലറ്റായി വിമാനം നിയന്ത്രിക്കുന്നത്
തെക്കന്‍ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തില്‍ നിന്നുള്ള ജെനി ജെറോം ആണ്. പൈലറ്റ് ആകണമെന്ന എട്ടാം ക്ലാസ് മുതലുള്ള ആഗ്രഹത്തിന് തുണ നിന്നത് അച്ഛനായിരുന്നു..
ആദ്യമായി ജന്മനാട്ടിലേക്ക് വിമാനം പറപ്പിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ വനിതാ കൊമേര്‍ഷ്യല്‍ പൈലറ്റ് എന്ന നേട്ടം കൂടി സ്വന്തമാക്കി ചരിത്രം രചിക്കുകയാണ് ഈ മിടുക്കി. ജനി ജെറോമിന് അഭിനന്ദനങ്ങള്‍. ്#ProudOfYou #Keralite എന്നാണ് ഷെയിന്‍ നിഗം കുറിച്ചത്.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...