
Malayalam
പത്മരാജന് പുരസ്കാരങ്ങള്‍ സ്വന്തമാക്കി ജിയോ ബേബിയും ജയരാജും
പത്മരാജന് പുരസ്കാരങ്ങള്‍ സ്വന്തമാക്കി ജിയോ ബേബിയും ജയരാജും

വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പത്മരാജന്റെ പേരിലുള്ള പത്മരാജന് മെമ്മോറിയല്‍ ട്രസ്റ്റിന്റെ 2020-ലെ ചലച്ചിത്ര /സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള അവാര്‍ഡ് ജിയോ ബേബി നേടി. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് എന്ന ചിത്രത്തിനാണ് പുരസ്കാരം.
ജയരാജാണ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ഹാസ്യം എന്ന ചിത്രത്തിനാണ് പുരസാകം. സംവിധായകന് ബ്ലസി ചെയര്‍മാനും ബീനാ രഞ്ജിനി, ശ്രീ വിജയകൃഷ്ണന് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
സാഹിത്യമേഖലയില്‍ മനോജ് കുറൂരിന്റെ മുറിനാവ് ആണ് മികച്ച നോവലിനുള്ള പുരസ്കാരം നേടിയത്. കെ രേഖ(അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവുംവീഞ്ഞും) മികച്ച ചെറുകഥാകൃത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി.
കെ സി നാരായണന് ചെയര്‍മാനും ശാരദക്കുട്ടി, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് സാഹിത്യ അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. പി പദ്മരാജന്റെ ജന്മദിനമായ മെയ് 23ന് വിതരണം ചെയ്യേണ്ട പുരസ്കാരങ്ങള്‍ കോവിഡ് സാഹചര്യത്തില്‍ പിന്നീട് സമ്മാനിക്കുമെന്ന് പദ്മരാജന് മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്മാന് വിജയകൃഷ്ണന് അറിയിച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...