
Malayalam
കോവിഡ് ബാധിതർക്കായി 500 ഓക്സിജൻ കോൺസൻട്രേറ്റേഴ്സ് സൗജന്യമായി കൊടുത്ത് മാതൃകയായി സൽമാൻ ഖാൻ!
കോവിഡ് ബാധിതർക്കായി 500 ഓക്സിജൻ കോൺസൻട്രേറ്റേഴ്സ് സൗജന്യമായി കൊടുത്ത് മാതൃകയായി സൽമാൻ ഖാൻ!

സൗജന്യമായി 500 ഓക്സിജൻ കോൺസൻട്രേറ്റേഴ്സ് കോവിഡ് രോഗബാധിതർക്കായി എത്തിച്ച് മാതൃകയായിരിക്കുകയാണ് ബോളിവുഡ് നടൻ സൽമാൻ ഖാൻ. രാഷ്ട്രീയ നേതാക്കളായ ബാബ സിദ്ധിഖ്, സീഷാൻ സിദ്ദിഖ് എന്നിവർക്കൊപ്പം ചേർന്നാണ് സൽമാൻ ഓക്സിജൻ കോൺസൻട്രേറ്റേഴ്സ് മുംബൈയിലെത്തിച്ചത്. സോഷ്യൽ മീഡിയയിലൂടെ സൽമാൻ തന്നെയാണ് വിവരം പങ്കുവച്ചത്.
ഞങ്ങളുടെ ആദ്യത്തെ 500 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ മുംബൈയിൽ എത്തി. അടിയന്തിര സാഹചര്യങ്ങളിൽ ഇവ ആവശ്യമുള്ള കോവിഡ് പോസിറ്റീവ് രോഗികൾക്ക് 8451869785 എന്ന നമ്പറിൽ വിളിക്കാം.അല്ലെങ്കിൽ എന്നെ ടാഗ് ചെയ്യുകയോ സന്ദേശം അയക്കുകയോ ചെയ്യാം.. ഉപയോഗം കഴിഞ്ഞാൽ അത് ദയവായി തിരിച്ചു നൽകുക…എന്നായിരുന്നു സൽമാൻ ഖാന്റെ കുറിപ്പ്.
സൽമാന്റെ കാരുണ്യ പ്രവർത്തിക്ക് ആരാധകർ സോഷ്യൽ മീഡിയയിൽ താരത്തെ അഭിനന്ദിച്ചിരിക്കുകയാണ്. രാധേ ആണ് സൽമാന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. സല്മാന് ഖാനൊപ്പം പ്രഭുദേവ വീണ്ടും കൈകോര്‍ത്ത രാധേ സീ ഫൈവിലൂടെയാണ് പ്രേക്ഷകരിലെത്തിയത്.
ഓണ്‍ലൈന്‍ റിലീസിനൊപ്പം തിയറ്റര്‍ റിലീസും പ്ലാന്‍ ചെയ്തിരുന്നു. എന്നാൽ കോവിഡ് ലോക്ക് ഡൗണ്‍ മൂലം കുറഞ്ഞ തിയറ്ററുകളില്‍ മാത്രമാണ് റിലീസ് നടന്നത്.
about salman khan
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...