
serial
വിട്ടുവീഴ്ച ചെയ്താല്‍ തോറ്റുപോവില്ല! ജീവിതം നന്നാവും… സൂരജിന്റെ വീഡിയോ വൈറലാകുന്നു
വിട്ടുവീഴ്ച ചെയ്താല്‍ തോറ്റുപോവില്ല! ജീവിതം നന്നാവും… സൂരജിന്റെ വീഡിയോ വൈറലാകുന്നു

പാടാത്ത പൈങ്കിളിയിലൂടെയെത്തി മിനി സ്ക്രീനിന്റെ സ്വന്തം ദേവയായി മാറിയ താരമാണ് സൂരജ് സൺ. ആദ്യ എപ്പിസോഡ് മുതൽ തന്നെ ഗംഭീര പ്രകടനം ആണ് സൂരജ് കാഴ്ചവയ്ക്കുന്നത്.
സോഷ്യൽ മീഡിയയിലും യൂട്യൂബിലുമൊക്കെ ഏറെ സജീവമായ സൂരജ് പലപ്പോഴും തനിക്ക് ആദ്യ പരമ്പര സമ്മാനിച്ച പ്രേക്ഷകരുടെ സ്നേഹത്തെ കുറിച്ചും ഭാഗ്യത്തെകുറിച്ചും തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ സൂരജിന്റെ ഒരു വീഡിയോ വൈറലാവുകയാണ് പെൺകുട്ടികൾക്ക് ഭാവി വരനെ കുറിച്ചുള്ള ചില സംശയങ്ങൾക്കുള്ള മറുപടി എന്ന പറഞ്ഞ് കൊണ്ടുള്ള വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്
ഭാവിവരന് എങ്ങനെയായിരിക്കണമെന്ന സംശയം പെണ്‍കുട്ടികള്‍ക്ക് ഉണ്ടാവാറുണ്ട്. അത്തരത്തിലുള്ള സംശയം ചോദിച്ച് ചില മെയിലുകള്‍ തനിക്ക് വന്നിരുന്നു. ആളുകളുടെ കാഴ്ചപ്പാടുകള്‍ വിഭിന്നമാണ്. എന്നാലും ഈ ചോദ്യത്തിന് മറുപടി തരാമെന്ന് പറഞ്ഞായിരുന്നു സൂരജ് സംസാരിച്ചത്.
സൗന്ദര്യവും പണവുമാണ് പ്രധാന ആകര്‍ഷകഘടകങ്ങളായി കാണുന്നത്. സൗന്ദര്യം എപ്പോള്‍ വേണമെങ്കിലും വിരൂപമാവാം, നല്ല മനസ്സ് ഒരിക്കലും വിരൂപമാവില്ല. ഭംഗി നോക്കിയാണ് കല്യാണം കഴിച്ചതെങ്കില്‍ ആ ഭംഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നമ്മള് ഡൗണായിപ്പോവും. മനസ്സിന്റെ നന്മയോ സ്വഭാവഗുണവുമാണോ ഇഷ്ടപ്പെട്ടതെങ്കില്‍ അത് മരണം വരെ കൂടെയുണ്ടാവുമെന്ന് സൂരജ് പറയുന്നു
കല്യാണമെന്നത് വലിയൊരു ഭാഗ്യമാണ്. ചക്ക ചൂഴ്ന്ന് നോക്കുന്നത് പോലെ നമുക്ക് നോക്കാനാവില്ല. രണ്ടുപേരും പരസ്പരം അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. വിട്ടുവീഴ്ച ചെയ്താല്‍ തോറ്റുപോവുകയല്ല ചെയ്യുന്നത്. ജീവിതം നന്നാവുകയാണ് ചെയ്യുക. ഒന്നിന് പത്ത് പറയാതിരിക്കുക. ചില ആണുങ്ങള്‍ക്ക് അവര്‍ പറയുന്നതാണ് ശരി, അത് തെറ്റാണെന്ന് തെളിയിക്കാന്‍ പോവാതിരിക്കുക. എല്ലാ കാര്യങ്ങളിലുമല്ല ഇത്.
നല്ലൊരു ജോലിയൊക്കെയുണ്ടെങ്കില് ഇന്നത്തെ കാലത്ത് കല്യാണം കഴിക്കാതെയും ജീവിക്കാം. മറ്റുള്ളവരുടെ ജീവിതം വെച്ച് നമ്മളെ താരതമ്യം ചെയ്യാതിരിക്കുക. പഠിച്ച് ജോലി നേടണമെന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യുക. വീട്ടിലെ കാര്യങ്ങള്‍ ചെയ്യാനാണ് താല്പര്യമെങ്കില് അങ്ങനെ ചെയ്യുക. മറ്റേതൊരു ജോലിയേക്കാളും വലുതാണ് ഹൗസ് വൈഫിന്റെ ജോലി. ക്ഷണനേരം കൊണ്ടാണ് സൂരജിന്റെ വീഡിയോ വൈറലായി മാറിയത്. പാടാത്ത പൈങ്കിളിയിലേക്ക് തിരിച്ചുവരുമോയെന്നുള്ള ചോദ്യങ്ങളും വീഡിയോയ്ക്ക് കീഴിലുണ്ട്.
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
മലയാളികൾക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകൻ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികൾ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ...