മലയാളികൾ ഒരിക്കലും മറക്കാത്ത കൊമെടി എന്റർടൈൻമെന്റ് ചിത്രമാണ് ക്രോണിക് ബാച്ചിലർ. മമ്മൂട്ടി, മുകേഷ്, ഭാവന, രംഭ തുടങ്ങി വലിയ താരനിര തന്നെയുണ്ടായിരുന്നു സിനിമയിൽ. സിനിമ സംവിധാനം ചെയ്തത് സിദ്ധിഖായിരുന്നു .
മുകേഷിന്റെ നായികയായി ഭാവനയും മമ്മൂട്ടിയുടെ നായികയായി രംഭയും തകർത്ത് അഭിനയിച്ച ചിത്രം ബോക്സ് ഓഫീസില്‍ വലിയ ഹിറ്റായി മാറി. എന്നാല്‍ ക്രോണിക് ബാച്ചിലറിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നഷ്ടബോധം തോന്നുന്ന ഒരു ഒരു നടിയുണ്ട്. മറ്റാരുമല്ല തെന്നിന്ത്യന്‍ സിനിമാ താരമായ നമിതയാണ് അത്.
ക്രോണിക് ബാച്ചിലറില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്ന രംഭയുടെ വേഷം തന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടതോര്‍ത്ത് ഇന്നും വിഷമമുണ്ടെന്നാണ് നമിത ഫ്ളാഷ് മൂവീസിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
‘ ക്രോണിക് ബാച്ചിലറില്‍ രംഭ അവതരിപ്പിച്ച വേഷം ചെയ്യാന്‍ സിദ്ദിഖ് സര് എന്നെ അന്വേഷിച്ചിരുന്നു. ആ സമയത്ത് എനിക്ക് മാനേജരും മറ്റും ഉണ്ടായിരുന്നില്ല. ആ സിനിമ തമിഴില്‍ വന്നപ്പോള്‍ രംഭയുടെ വേഷം ഞാനാണ് ചെയ്തത്. മലയാളം ക്രോണിക് ബാച്ചിലര്‍ നഷ്ടപ്പെട്ടതില്‍ ഇപ്പോഴും ദു:ഖമുണ്ട്. ഒരു പക്ഷേ അന്ന് ആ സിനിമ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മലയാളത്തില്‍ കൂടുതല്‍ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിയുമായിരുന്നു. നഷ്ടപ്പെട്ടത് ഒരു മമ്മൂട്ടി ചിത്രം കൂടിയാണ്,’ നമിത പറയുന്നു.
നായികയായി അഭിനയിച്ചതിനേക്കാള്‍ ശ്രദ്ധേയമായത് ഗ്ലാമര്‍ വേഷമാണല്ലോ എന്ന ചോദ്യത്തിന് തമിഴില്‍ ഒട്ടുമിക്ക നായികമാരും ഗ്ലാമര്‍ വേഷത്തില്‍ അഭിനയിക്കുന്നു. അത് അവര്‍ തെരഞ്ഞെടുക്കുന്നതല്ല. സംഭവിക്കുന്നതാണ്. ഞാന്‍ ചെയ്യുമ്പോള്‍ അത് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുണ്ടാകും. ഗ്ലാമര്‍ വേഷത്തിലെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നെങ്കില് എനിക്ക് അത് സന്തോഷമാണ്. നായികയായി അഭിനയിച്ചാണ് തുടക്കം. ഗ്ലാമര്‍ വേഷങ്ങള്‍ വന്നപ്പോള്‍ മാറി നിന്നില്ല. അങ്ങനെ കാണാനാണ് താത്പര്യം, നമിത പറയുന്നു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...