തന്നോട് ഇത്രയും ആരാധനയുള്ള അവർ സുരക്ഷിതരായിരിക്കട്ടെ…. ചിത്രം പങ്കുവെച്ച് സണ്ണി ലിയോൺ

കേരളത്തില്‍ ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. ഉദ്ഘാടന ചടങ്ങുകൾക്കും മറ്റും തന്നെ കാണാൻ വന്ന ജനക്കൂട്ടത്തെ കണ്ട് സണ്ണി വരെ അദ്ഭുതപ്പെട്ടു പോയ നിമിഷങ്ങളുണ്ടായിരുന്നു.
ഇത്രയേറെ നെഞ്ചിലേറ്റുന്ന നാല് മലയാളി ആരാധകരുടെ ചിത്രം സണ്ണി ലിയോണി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.
സണ്ണി കുടുംബവുമൊത്ത് തിരുവനന്തപുരത്തുണ്ടായിരുന്നപ്പോൾ പകർത്തിയ ചിത്രമാണിത്. സണ്ണിയെ അവിചാരിതമായി കണ്ടതും ആർപ്പു വിളിക്കുന്ന നാല് സുഹൃത്തുക്കളാണിവർ. ഈ ചിത്രം പോസ്റ്റ് ചെയ്ത് ഇവർ ആരെല്ലാമാണെന്നു കണ്ടെത്താൻ വേണ്ടിയാണ് സണ്ണി ശ്രമിച്ചത്. ഇപ്പോളിതാ ആ ആരാധകരെ സണ്ണി തന്നെ കണ്ടെത്തിയിരിക്കുകയാണ്.
ലീൻ വിനോദ്, സിജിൻ, സ്റ്റെവിൻ, സച്ചു എന്നിവരാണ് ഈ ചിത്രത്തിലുള്ളത്. ഇവർക്ക് സണ്ണി നന്ദി അറിയിക്കുന്നുമുണ്ട്. തന്നോട് ഇത്രയും ആരാധനയുള്ള അവർ സുരക്ഷിതരായിരിക്കട്ടെ എന്നും ഇപ്പോൾ അവർ മാസ്‌ക് ധരിക്കുമായിരിക്കും എന്നും സണ്ണി ചിത്രത്തിനൊപ്പം കുറിച്ചു. ആരാധകരില്‍ നിന്നും കൈയടിയാണ് സണ്ണിക്ക് ലഭിക്കുന്നത്.
ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് സണ്ണി ലിയോണി ഇപ്പോൾ മൂന്നാറിലാണ്. ഇക്കഴിഞ്ഞ മാതൃദിനത്തിൽ താനും കുടുംബവും കേരളത്തിലെ ലോക്ഡൗണിൽ അകപ്പെട്ടുപോയെന്ന് നടി വെളിപ്പെടുത്തിയിരുന്നു. മൂന്നാറിലെ ഒരു ഹോട്ടലിൽ വച്ച് മാതൃദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും നടി പങ്കുവയ്ക്കുക ഉണ്ടായി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടൻ വിഷ്ണുപ്രസാദ് അന്തരിച്ചത്. ഇപ്പോഴിതാ നടനെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹോദരി വിഷ്ണുപ്രിയ. വിഷ്ണുപ്രസാദിന്റെ മരണം കുടുംബത്തിന് തീരാനഷ്ടമാണെന്ന് ആണ്...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...