യാത്രകള്‍ പോവുന്നത് അധികവും ഒറ്റക്കാണ്, ഒരാള്‍ കൂടെ വേണം എന്നുണ്ടെങ്കില്‍ അയാളുമായി ഭയങ്കര കണക്ഷന് വേണം; ഒന്നും പ്ലാന്‍ ചെയ്ത് തീരുമാനിക്കുന്നതല്ലെന്ന് സംയുക്ത മേനോന്

വരെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ടു തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സംയുക്ത മേനോന്. ടൊവിനോ തോമസ് നായകനായി എത്തിയ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ ചിത്രവും താനുമായി വ്യത്യസ്തമായ ഒരു ബന്ധമുണ്ടെന്ന് പറയുകയാണ് നടി.
ഒരുപാട് ഇടങ്ങളില്‍ യാത്രപോകാന്‍ താത്പര്യമുള്ളയാളാണ് താന്‍. അതുകൊണ്ടു തന്റെ ജീവിതത്തില്‍ നിര്‍ണായകമായ ഒരു സിനിമക്ക് യാത്രയുമായി ബന്ധമുള്ള ഒരു പേര് വന്നതില്‍ സന്തോഷമുണ്ടെന്നും സംയുക്ത പറഞ്ഞു.
‘ലോക്ക്ഡൗണിന് മുമ്പ് ഒന്നരമാസത്തെ യാത്രയില്‍ കുറേ കറങ്ങി. രാജസ്ഥാന്, ഉത്തരാഖണ്ഡ്, ജയ്പൂര്‍ എന്നിവിടങ്ങളിലെല്ലാം. എല്ലാ യാത്രകളിലും കൂടെയുണ്ടാവുന്നത് എന്റെ ട്രാവല്‍ ബാഗും ഡയറിയുമാണ്. ഒരു യാത്രയും പ്ലാന്‍ ചെയ്ത് തീരുമാനിക്കുന്നതല്ല. പെട്ടെന്ന് ചാടിപ്പുറപ്പെടുന്നതാണ്.
അങ്ങനെയുള്ള യാത്രകളില്‍ ഒരാള്‍ കൂടെ വേണം എന്നുണ്ടെങ്കില്‍ അയാളുമായി ഭയങ്കര കണക്ഷന് വേണം. നമുക്ക് വേണ്ടി സമയം ചിലവഴിക്കാന്‍ പറ്റുന്ന ഇപ്പോള്‍ പോവാമെന്ന് ചോദിക്കുമ്പോള്‍ ഉടന്‍ ചാടിപ്പുറപ്പെടുന്നൊരാള്. അങ്ങനൊരാള് ഇതുവരെ വന്നിട്ടില്ല.
അതുകൊണ്ട് പോവുന്നത് അധികവും ഒറ്റക്കാണ്. സിനിമയില്‍ വന്ന ശേഷം ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. എന്റെ വസ്ത്രങ്ങളില്‍ പോലും ആ മാറ്റം കാണാം. പണ്ട് ഓരോ സ്ഥലത്ത് പോകുമ്പോഴും ഏത് രീതിയില്‍ പ്രസന്റബിള്‍ ആവണമെന്നറിയില്ല.
ഇപ്പോള്‍ എന്റെ ശരീരത്തിന് ആരോഗ്യകരമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാറുണ്ട്. പരമാവധി ഹാന്‍ഡ്ലൂം വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. ഈ മാറ്റങ്ങളും ഒരു യാത്രയാണ് എന്നെ സംബന്ധിച്ചിടത്തോളം.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...