Connect with us

കരളുറപ്പുകൊണ്ടും ചങ്കുറപ്പു കൊണ്ടും എന്തും നേരിടാം എന്ന ആത്മവിശ്വാസം; കേരളം കണ്ട ധീര വനിത; ഗൗരി അമ്മയെക്കുറിച്ച് മണികണ്ഠരാജൻ

Social Media

കരളുറപ്പുകൊണ്ടും ചങ്കുറപ്പു കൊണ്ടും എന്തും നേരിടാം എന്ന ആത്മവിശ്വാസം; കേരളം കണ്ട ധീര വനിത; ഗൗരി അമ്മയെക്കുറിച്ച് മണികണ്ഠരാജൻ

കരളുറപ്പുകൊണ്ടും ചങ്കുറപ്പു കൊണ്ടും എന്തും നേരിടാം എന്ന ആത്മവിശ്വാസം; കേരളം കണ്ട ധീര വനിത; ഗൗരി അമ്മയെക്കുറിച്ച് മണികണ്ഠരാജൻ

കെ ആർ ഗൗരിയമ്മയുടെ വിയോഗവാർത്ത പുറത്ത് വന്നതിന് പിന്നാലെ നിരവധിയാളുകളാണ് സോഷ്യൽ മീഡിയ വഴി അനുശോചനം അറിയിച്ചുകൊണ്ട് രംഗത്ത് വരുന്നത്. സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രി കൂടി ആയിരുന്ന ഗൗരിയമ്മയെ കുറിച്ച് നടൻ മണികണ്ഠ രാജൻ പങ്കിട്ട പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

‘സ്ത്രീ ശാക്തീകരണത്തിന് വഴി വെട്ടിയവരിൽ മുഖ്യ പങ്ക് വഹിച്ച കരളുറപ്പുകൊണ്ടും ചങ്കുറപ്പു കൊണ്ടും എന്തും നേരിടാം എന്ന ആത്മവിശ്വാസത്തിന്, കേരളം കണ്ട വിപ്ലവ വീര്യത്തിന് കേരളം കണ്ട ധീര വനിതക്ക് പ്രിയപ്പെട്ട സഖാവിന് ആദരാഞ്ജലികൾ’, എന്നാണ് അദ്ദേഹം കുറിച്ചത്.

മണികണ്ഠന്റെ വാക്കുകൾ!

ലാത്തിക്ക് ബീജം ഉൽപാദിപ്പിക്കാൻ കഴിയുമായിരുന്നെങ്കില്‍ ഞാനെത്രയോ ലാത്തിക്കുട്ടികളെ പ്രസവിക്കുമായിരുന്നു എന്നു പറഞ്ഞ…. സ്ത്രീ ശാക്തീകരണത്തിന് വഴി വെട്ടിയവരിൽ മുഖ്യ പങ്ക് വഹിച്ച കരളുറപ്പുകൊണ്ടും ചങ്കുറപ്പു കൊണ്ടും എന്തും നേരിടാം എന്ന ആത്മവിശ്വാസത്തിന് …. കേരളം കണ്ട വിപ്ലവ വീര്യത്തിന് …കേരളം കണ്ട ധീര വനിതക്ക് ….പ്രിയപ്പെട്ട സഖാവിന് ….ആദരാഞ്ജലികൾ ലാൽ സലാം സഖാവെ.

കടുത്ത അണുബാധയെ തുടർന്ന് ചികിൽസയിലായിരുന്നു ഗൗരിയമ്മ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

വിദ്യാർത്ഥി ആയിരിക്കുമ്പോൾമുതൽ തന്നെ രാഷ്ട്രീയത്തിൽ ഗൗരിയമ്മ സജീവമായിരുന്നു. 1953-ലും 1954-ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗണ്യമായ ഭൂരിപക്ഷത്തോടെ അവർ വിജയിച്ചു.

ഐക്യകേരളത്തിന്റെ ജനനത്തിനുതൊട്ടുശേഷം രൂപീകരിക്കപ്പെട്ട 1957-ലെ പ്രഥമകേരളനിയമസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ, ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ നിലവിൽ വന്ന മന്ത്രിസഭയിലും അംഗമായി. 1957-ലാണ് അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരാകുന്നത്.

More in Social Media

Trending

Recent

To Top