തനിക്ക് കുടുംബത്തോട് അറ്റാച്ച്മെന്റ് ഉണ്ടെങ്കിലും അതങ്ങനെ പുറത്തു കാണിക്കാറില്ലെന്ന് നടനും സംവിധായകനുമായ മേജര്‍ രവി. ഒരു ഓൺലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
‘എനിക്ക് അങ്ങനെ കാണിക്കാന്‍ ഒന്നും അറിയില്ല. മകനോട് ആയാലും ശരി. എപ്പോഴും കെട്ടിപ്പിടിച്ച് മോനേ എന്നൊന്നും വിളിക്കില്ല. അതൊരുപക്ഷെ പ്രൊഫഷന്റെ ആയിരിക്കാം. മകന് ജനിച്ച സമയത്ത് ഞാന്‍ കമാന്‍ഡോസ് വിഭാഗത്തിലായിരുന്നു ജോലി നോക്കിയിരുന്നത്. അന്ന് എന്‍.എസ്.ജി എന്ന് പറയുന്നത് ഏതു നിമിഷവും ജാഗരൂകരായി പ്രവര്‍ത്തിക്കേണ്ട സമയമായിരുന്നു.
പഞ്ചാബ്, കശ്മീര്‍, എല്‍ടിടിഇ സംഘര്‍ഷങ്ങള്‍ എന്നിവ നിലനില്‍ക്കുന്ന കാലമായിരുന്നു അത്. ഒരു ദിവസമോ രണ്ട് ദിവസമൊക്കെയേ വീട്ടില്‍ നില്ക്കാന് പറ്റിയിട്ടുള്ളു. പോകുന്ന പോക്കില്‍ തിരിച്ചു വരാന്‍ പറ്റുമോ എന്ന് തന്നെ ഉറപ്പില്ലായിരുന്നു. അതുകൊണ്ട് വീട്ടില്‍ ഒരു കുട്ടി വളര്‍ന്നുവരുന്ന സമയത്ത് കൂടുതല്‍ അറ്റാച്ച്മെന്റിലേക്ക് പോയിട്ടില്ല. അതായിരിക്കാം അങ്ങനൊരു അകല്‍ച്ചയുണ്ടാക്കിയത്’, മേജര്‍ രവി പറഞ്ഞു.
ആ അകല്‍ച്ചയുടെ അര്‍ത്ഥം മകനോട് സ്നേഹമില്ല എന്നല്ലെന്നും ഇത്തരം കാണിക്കലുകളോട് താല്പ്പര്യമില്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു. കേള്‍ക്കുന്നയാള്‍ക്ക് ചിലപ്പോള്‍ തനിക്ക് വട്ടാണെന്ന് തോന്നും. പക്ഷെ ഇതാണ് തന്റെ ക്യാരക്ടര്‍ എന്നേ അവരോട് പറയാനുള്ളുവെന്നും മേജര്‍ രവി പറഞ്ഞു.
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...