കോവിഡിനെക്കുറിച്ച് കേട്ടറിഞ്ഞതൊക്ക ഒന്നുമല്ല….മനസുകൊണ്ടും ശരീരം കൊണ്ടും തകർന്നു പോകുന്ന അവസ്ഥ…ജീവിക്കാനുള്ള ഓട്ടത്തിൽ കരുതി വേണം ജീവിക്കാൻ എന്ന് ബോധ്യമാക്കിയ ആശുപത്രി വാസം…. സംവിധായകൻ ആർഎസ് വിമലിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു

കൊവിഡ് ഭേദമായ വിവരം പങ്കുവെച്ച് സംവിധായകൻ ആർഎസ് വിമൽ. കൊവിഡിനെക്കുറിച്ചുള്ള കേട്ടറിവ് ഒന്നുമല്ല. യാഥാർഥ്യം അതിഭീകരമാണ്. ആശുപത്രി ചികിത്സ കാലയളവിൽ തനിക്ക് പരിചരണം തന്ന എല്ലാ ആരോഗ്യപ്രവത്തകർക്കും അദ്ദേഹം നന്ദിയും അറിയിച്ചു.
ജീവിക്കാനുള്ള ഓട്ടത്തിൽ കരുതി വേണം ജീവിക്കാൻ എന്ന് ബോധ്യമാക്കിയ ആശുപത്രി വാസം. ഈ ഓടിയതൊക്കെ ഭക്ഷണതിന് വേണ്ടിയായിരുന്നല്ലോ, ഇപ്പോൾ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണെന്നും ആർ എസ് വിമൽ കുറിച്ചു.
ആർ എസ് വിമലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ന് നെഗറ്റീവ് ആയി.കഴിഞ്ഞ രണ്ടാഴ്ച…കോവിഡിനെക്കുറിച്ച് കേട്ടറിഞ്ഞതൊക്ക ഒന്നുമല്ലന്ന് ബോധ്യപ്പെട്ട ദിനരാത്രങ്ങൾ…മനസുകൊണ്ടും ശരീരം കൊണ്ടും തകർന്നു പോകുന്ന അവസ്ഥ.. ജീവിക്കാനുള്ള ഓട്ടത്തിൽ കരുതി വേണം ജീവിക്കാൻ എന്ന് ബോധ്യമാക്കിയ ആശുപത്രി വാസം…ഈ ഓടിയതൊക്കെ ഭക്ഷണതിന് വേണ്ടിയായിരുന്നല്ലോ.. ഇപ്പോൾ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്.. അതാണ് കോവിഡ്.
ഭാര്യക്കാണ് ആദ്യം വന്നത്…പിന്നീട് എനിക്കും… നമ്മൾ എത്ര മുൻകരുതൽ എടുത്താലും പണി കിട്ടാൻ വളരെ എളുപ്പമാണ്.തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ പ്രിയ സഹോദരൻ ജോജോക്കു ഹൃദയത്തിൽ നിന്നും നന്ദി. ഒപ്പം വിനോദ്. ജിതേൻ ചികിത്സിച്ച ഡോക്ടർ.. നഴ്സിംഗ് സ്റ്റാഫ്സ് തുടങ്ങി എല്ലാർക്കും വളരെ വളരെ നന്ദി
ഈ ഹോസ്പിറ്റലിലെ ഓരോ ദിവസം കഴിയുന്തോറും കോവിഡ് ചികിത്സ ക്കുള്ള ഫ്ലോറുകൾ കൂടിവരുന്നു… ഹോസ്പിറ്റൽ സ്റ്റാഫുകൾ നെട്ടോട്ടമൊടുന്നു… ജോജോയെ വിളിക്കുമ്പോൾ സന്തോഷത്തോടെ മാത്രം സംസാരിക്കുന്നു… ദുരന്തങ്ങളുടെ വാർത്തകൾ അറിയിക്കാതെ മനപ്പൂർവം ശ്രമിക്കുന്നു.. രുചിയും ഗന്ധവും വിശപ്പും ആരോഗ്യവും തിരിച്ചുവരുന്ന കാലത്തിനുവേണ്ടി കാത്തിരിക്കുന്നു
ജാഗ്രത… അല്ലാതെ മറ്റൊന്നില്ല…
ആർ എസ് വിമൽ
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...